അല്പഭാഷണം
ഇരന്നുകിട്ടിയ കല്ലുംകരടുമേറിയ നെല്ലിടിച്ച് അവലാക്കി..! പൊതിഞ്ഞുകെട്ടിയത് വിപ്രപത്നിയുടെ മുഷിഞ്ഞ ചേലയുടെ അഗ്രം കീറിയെടുത്ത്...!?. ഉൽപത്തിയും വൃത്തിശുദ്ധിയുമൊന്നും നോക്കാതെ ഭഗവാൻ അവൽപൊതിയഴിച്ച് ഭുജിച്ചു...! ഭഗവാനത് വിശിഷ്ട നേദ്യമായി.. അതുപോലെ അവനവന്റെ സത്വത്തിലാണ് ഭഗവാന് മുന്നിലെത്തേണ്ടത്.. ഇല്ലാത്തവൻ ഉള്ളവനായി ചമഞ്ഞോ .. ഉള്ളവൻ ഇല്ലാത്തവനായി ചമഞ്ഞോ അല്ല.. അവനവന്റ അവസ്ഥയിലാണ് ഭഗവത് സേവ ചെയ്യേണ്ടത്. കാരണം ഭഗവാന് അറിവുള്ളതാണ് നാമോരോരുത്തരുടെയും നേർചിത്രം. പ്രാർത്ഥനയുടെ മനശുദ്ധിയാണ് ഭവാൻ ശ്രവിക്കുക.. ശ്രദ്ധിക്കുക... അല്ലാതെ നമ്മുടെ ദേഹശുദ്ധിയും മോടിയുമല്ല... അതിനുദാഹരണമാണ് കുചേലകഥ... അതിലൂടെ നാം സ്വാംശീകരിക്കേണ്ടത് ഭഗവാനെ ഉപാസിക്കേണ്ടത് എങ്ങനെ എന്നുതന്നെയാണ്.