വിജല്പം


ഉത്തുംഗപദസഞ്ചയം
കൃത്യം ചേർത്തൊഴുകുംനദി,
നിലാവിലെന്നപോൽ
വൃത്തം രസം ഭംഗിനിറയുംകൃതി,
കൃത്യം നൽവായനയ്ക്കുതകുംസുഖം.

മുക്തം വാക്യരചനാവൈകൃതങ്ങൾ
മുറ്റുംവാത്സല്യഭാവേന ചൊന്നുവെന്നാൽ
ചിത്തം പതഞ്ഞവനെന്നു ചൊല്ലി
ഉത്തമാംഗർ ചിലർ, വിലസുന്നു
മുഖപുസ്തകത്തിൽ.

സത്യം പലതു ചൊല്ലുവാനിത്ഥം
ഭയമുണ്ടീ
പുസ്തകത്തിൽ
ചിത്രവധം ചെയ്തുകൂട്ടുന്നു
ഭാഷയെയെന്നാലും
കഷ്ടം കണ്ടുനില്പാണ്
ഗതിയില്ല വേറേ!


#ശ്രീ.. 3.6.22

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം