Posts

Showing posts with the label പ്രമുക്താനുരാഗം

Poem MALAYALAM

Image
          പ്രമുക്താനുരാഗം അരിയ നെടുവിരലാലെൻ തീരത്തു നീചേർത്തൊരരു- മയാം ചിത്രങ്ങൾ മാഞ്ഞതില്ല ഒരുപാടു തിരകളെന്നാഴത്തു- നിന്നേറി കരയെപ്പുണർന്നിട്ടു  പോയെങ്കിലും.. നഖമുനകൊണ്ടെന്റെ  ഹൃദയത്തിൽ നീ തീർത്ത വടുവിലെ രക്തവും മാഞ്ഞതില്ല ഒരുരാഗവും നെഞ്ചി- ലിടംചേർന്നണഞ്ഞില്ല അനുരാഗമെന്നിൽ പൊഴിഞ്ഞശേഷം... നിഴലില്ലാ കനവുകൾ പദയാത്രചെയ്യുമെൻ അകതാരിലൊളിപ്പിച്ച നിനവാണ് നീ.... ഇരുളാണെൻ കരളിലി ന്നെന്നാലുമൊരുവള, കരുതിഞാൻ നീവരു- മെന്നോർത്തിടേ ഒരുകരിവള പൊട്ടി- ച്ചിതറിനിൻ മിഴിനീരൊ- രരുവിയായ് തീർന്നതിൻ കടമൂട്ടുവാൻ. അരികിൽ നീയൊരുവേള യണയുവാനായെങ്കിൽ കരുതിഞാനൊരുകുല ചെമ്പൂവുകൾ അവയിലെ നറുഗന്ധമൊഴുകി പ്പരന്നുനിന്നരികിലാ- യണയുന്നതറിയൂ സഖീ.. ഇനിയെത്ര ദിനരാത്രമറിയില്ല കനവിലും നിനവിലും  ഞാൻ കാത്തൊരീസുഗന്ധം അറിയാതെ പോയതല്ലകമേ ത്യജിച്ചതല്ലറിയാമതെങ്കിലും  പ്രിയ മാനസീ... ഒരുകാറ്റിനൊപ്പമെന്നുയിരും സുഗന്ധവും അണയുന്ന- തെങ്ങാനുമറിയുമോ നീ...            #sreekumarsree പ്രമുക്തം= ത്യജിക്കപ്പെട്ട.