വൈറൽഫീവർ

കണ്ണടച്ചുകിടക്കുമ്പോൾ കാഴ്ചകളുടെ പൂരം... ജനാലപ്പുറം കുഞ്ഞുമൊട്ടിനെ മുത്തിമുത്തിയുണർത്തുന്ന,
വെള്ളിച്ചിറകുള്ള കുഞ്ഞുമാലാഖ..!!!
 അവൾക്കുചുറ്റും നിറമേഴും മിന്നിച്ചുകൊണ്ട് പാറിപ്പറക്കുന്ന കുഞ്ഞുപ്രാണികൾ.. 
ഇളംതണുപ്പ് ഉടലിലാകെ നിറയ്ക്കുന്ന മഞ്ഞിന്റെ ഒരാവരണം..  

മധുരമായ ഒരനുഭൂതിപകരുന്ന സംഗീതം അലയടിക്കുന്നു... 
ആ മാലാഖക്കുഞ്ഞിനെ വാരിയെടുക്കാനുണരുമ്പോൾ ജനാലപ്പുറം കാഴ്ചകൾ മാറുന്നു.. ഇളവെയിലേറ്റുണങ്ങിയ പച്ചിലത്തണ്ടുകളും മഞ്ഞവെയിലും മാത്രം...
ശരീരമാകെപ്പടരുന്ന വേദനയും...

(വൈറൽഫീവർ തരുന്ന അനുഗ്രഹങ്ങളാണ്.. ഇന്ന് നാലാം ദിനം)


Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം