അമ്മക്കൂട്

അനുവാദം ചോദിക്കാതെ
കയറിച്ചെല്ലാനൊരിടം...
അതമ്മക്കൂടായിരുന്നു..
അച്ഛനെന്ന മഹാവൃക്ഷത്തിലെ
അരുമക്കൂട്....

കൊടിയ വേനലിലും  
കൊടും കാലവർഷത്തിലും
നെടിയ പത്രങ്ങളാൽ
അച്ഛൻ കാത്തൊരമ്മക്കൂട്
കൊടുങ്കാറ്റിലും
അമ്മക്കിളി, അടയിരുന്ന കൂട്...

എത്രയകലേക്ക് പറന്നകന്നാലും
തിരികെവന്നണയാൻ
ഒരു പിൻവിളിപോലെ..,
അതെന്നുമെന്നും
തണലൊരുക്കിയിരുന്നു
പ്രാർത്ഥനകളാലും..

"കൂടടർന്നുവീണ മഹാവൃക്ഷമാകിലും
തരുത്തണലില്ലാത്ത
കിളിക്കൂടാകിലും 
പൂർണ്ണമാകില്ലതന്നെ..."

ഇരുകരുതലുമില്ലാതെയെങ്കിലോ...?
പണ്ഡിതനിലെ 
ചിന്തകൾ പോലും ശൂന്യതയിലവസാനിക്കും
പാമരനിലെ സങ്കടങ്ങളെന്നും
അനാഥത്വം പേറി മൃതിതേടും..

കൂടണയാക്കിളിയ്ക്കുപോലും
അമ്മകൂടുണ്ടെന്നൊരു ചിന്ത,
കൂടുതൽ പാറിനടക്കാൻ
കൂട്ടായിരിക്കും... 
©️sree. 26.8.22




Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം