കവിതയുടെ അഞ്ചാംകാലം
തൃശ്ശൂർ സാഹിത്യ അക്കാദമിയിൽവച്ച് മിഴിപബ്ളിക്കേഷൻ-മൊഴിമുറ്റം പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിലെ എന്റെ ഒരു കവിത
ചിലതുമാത്രം ചിലപ്പോൾ.
ചില പ്രണയങ്ങൾ
ഇങ്ങനെയാണ്...
ഇന്നലെവിരിഞ്ഞ
ചെമ്പനീർപ്പൂവുപോലെ,
ഒന്നുതൊടാനായുമ്പോൾ
ഞെട്ടടർന്ന് വീഴാറുണ്ട്...
ചില സങ്കടങ്ങൾ
ഇങ്ങനെമാത്രമാണ്...
ഒരാശ്വാസക്കാറ്റിനുമുമ്പ്,
തണുത്തനിശ്വാസത്തിൽ
തുള്ളിയടർന്ന് വീഴാറുണ്ടവ..
ചില പിണക്കങ്ങൾ
ഇങ്ങനെയാണ്..
ഒരുനിറകൺചിരിക്കുമുമ്പേ
ഒരു മിഴിത്തലോടലിൽ
വെമ്പിവിതുമ്പി,
അലിഞ്ഞുപോകുന്നു..
ചില കാത്തിരിപ്പുകൾ
അമ്മക്കിളിദു:ഖങ്ങളാണ്.
ആരോ ചുട്ടുതിന്ന
മുട്ടകളുടെ സ്വപ്നങ്ങൾക്കുമേലത്
അടയിരിക്കയാണ് നിത്യം.
#sree.25.10.22
Comments