Posts

Showing posts with the label സത്യമാണീശ്വരൻ

poem malayalam

Image
#സത്യമാണീശ്വരൻ ആരാമസൗന്ദര്യമാവതുമാസ്വദി- ച്ചാഴിയിലേക്കു പതിക്കുമർക്കൻ പോകുംവഴിക്കൊന്നുകൂടിയൊളികണ്ണാ- ലാവതുനോക്കുന്നു നിന്നെ വീണ്ടും.. ഹാ പുഷ്പമേ, ഭൂമിപെറ്റ വാസന്തമേ, ഈ രാവുണരുന്ന നേരമവൻ ആകുലനായിടും നിശ്ചയം നീയപ്പോൾ ഈ വെറുംമണ്ണിനോടൊത്തുചേരും. ശാശ്വതമില്ലൊരു സത്തിനും സത്യത്തിൽ ശാശ്വതം സത്യത്തിനൊന്നുമാത്രം. കാലംകഴിഞ്ഞങ്ങു പോയീടിലും ക്ലാവു- മാറിത്തെളിയുന്നു  സത്യമല്ലോ. ഈയുഗ സൃഷ്ടിസ്ഥിതിസംഹാരങ്ങളെ പാലനം ചെയ്യുന്നതെന്നുമെന്നും. പാലിക്ക നിത്യവും വാക്കിലും വൃത്തിലും ഹൃത്തിലും സത്യമാമീശനെ നാം. സത്യം പുലർത്തുന്ന ഹൃത്തിന് വേറൊരു ശക്തനാമീശ്വരൻ വേണ്ടപാരിൽ.     #ശ്രീ.

poem Malayalam

#സത്യമാണീശ്വരൻ ആരാമസൗന്ദര്യമാവതുമാസ്വദി- ച്ചാഴിയിലേക്കു പതിക്കുമർക്കൻ പോകുംവഴിക്കൊന്നുകൂടിയൊളികണ്ണാ- ലാവതുനോക്കുന്നു നിന്നെ വീണ്ടും.. ഹാ പുഷ്പമേ, ഭൂമിപെറ്റ ...