സ്നേഹം
ഇരുപാടും ശിഖരങ്ങൾപടർന്നൊരു വൻനുണയാണ്..
ഞാനുള്ളിൽ കരുതിയ കലങ്ങാത്ത പുഴകളോ,
തുള്ളിയടർന്നുവീണൊരു പഞ്ചാരമണൽ ഘടികാരമോ അതിലില്ലാതെപോയി...
പകുതിയിലസ്തമിച്ച പൗർണ്ണമിവെട്ടംപോലെ,
പാതിയിലുപേക്ഷിച്ചുപോയൊരു നിഴലുപോലെ
വ്യഥയറിയുന്ന സൂചികകളില്ലാത്തൊരു കളിപ്പാവയാണതിലെ കാമിനി.
ആകാശമെന്നും ഒരു സത്യമായെങ്കിലെന്ന
വൃഥാമോഹം പേറുമ്പോൾ
കറുത്തവാവുകളെങ്ങനെയോ
നുണകളല്ലാതായിപ്പോകുന്നു...
കറുത്തഭൂപടംനോക്കി,
വഴിവെട്ടുന്നവന്റെ
കുരുട്ടുകണ്ണുകളിലാണ്
Comments