ഹരിയുടെഗീതങ്ങൾ
ഒരു ലളിതഗാനമാണ്...
ഹരിയുടെ ഗീതങ്ങൾ
പാടാനിരുന്നുഞാൻ
അരികിലണഞ്ഞുനീ
ഈറനായീ.....
കരിമുകിൽ മുടിതുമ്പിലൂർന്നുനിൽക്കും
കൃഷ്ണ, തുളസീദളമാകെനനഞ്ഞിരുന്നു
ചെറു മഴയേറ്റപോൽ നീയിരുന്നു...
(ഹരിയുടെ....
"കണ്ണിനുകണ്ണു, മനമാകും കണ്ണതിനു"-
മെന്നതുചൊല്ലിയിരിക്കേ...
കണ്ണുകളാൽ നീ..യെന്നയുഴിഞ്ഞതു,
മനകണ്ണാലെ ഞാനുമറിഞ്ഞൂ...
മനമെന്തിനോ തുടികൊട്ടിനിന്നൂ.....
(ഹരിയുടെ...)
ഒരുജലദളമാലെ, തിരിയണച്ചുയരും നിൻ
മിഴികളിലൊരു നാളമുണർന്നൂ...
നറുമിഴിപീലികൾ പിടയുന്ന നയനങ്ങൾ
വെറുതേ വിളിച്ചെന്നു തോന്നിയെന്നിൽ..
ഒരുവിളിയൊച്ച
കൊതിച്ചു ഞാനും...
(ഹരിയുടെ.....
ശ്രീ..
Comments