മഴധ്വനി

.

മഴ,...
ഒരുപാട് കുഞ്ഞൊച്ചകളുടെ
ആകെത്തുകയാണത്...!
ഇളം തളിരുകളിൽ,
വേലിപ്പടർപ്പിൽ,
വൈക്കോൽ തുറുവിൽ,
വെളിയിറമ്പിൽ,
വടക്കേത്തൊടിയിൽ,
വാഴക്കൂട്ടത്തിൽ,
കരിങ്കൂവളമലരിൽ,
കാട്ടുവേപ്പിൽ...
മറകെട്ടിയൊതുങ്ങാത്ത
സകലതിലും
തിമിർത്താടിമറിഞ്ഞ്
മൃദുസ്വരങ്ങൾ തീർക്കുന്നു.
ചെറുജലകണങ്ങൾ തീർക്കുന്ന
കുഞ്ഞുശബ്ദങ്ങൾ 
ഒന്നിച്ചൊരു ഹുങ്കാരമാകുന്നു
സമരകാഹളംപോലെ...!
പെരുമഴയെന്ന് പേരേറ്റെടുത്ത്
പലസ്വരങ്ങളെയാവാഹിച്ച്
മഴയൊരു വൻശബ്ദമാകുന്നു
തളർച്ചയുടെ സുഷുപ്തിക്കുമുമ്പ്
ചേർത്തെടുത്ത സ്വരങ്ങളെ
സ്വതന്ത്രമാക്കിയടങ്ങുന്നു...
ഒടുവിൽ...
മരംപെയ്യുന്ന സ്വനം ബാക്കി..
           #ശ്രീ


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്