മറക്കില്ലവൾ

ഒരു മുതിര്‍ന്ന പെൺകുട്ടി അവളുടെ പിതാവിന്റെ മാറിൽ മുഖമമർത്തി പരസ്യമായൊരിടത്തിരുന്നു വിതുമ്പണമെങ്കിൽ....
അവളെത്ര ഹതഭാഗ്യയായിപ്പോയ നിമിഷമാകുമത്... അവളുടെ ചുടുകണ്ണുനീർ ആ പിതാവിന്റെ മാറിൽ ചൂടു ലാവയൊഴുക്കിയിട്ടും  അയാളിങ്ങനെ നിസ്സഹായനായെങ്കിൽ...  ചിന്തിച്ചുനോക്കൂ... 
ഏതു നിയമത്തിനാകും ഇരുഹൃദയങ്ങളിലുയിർകൊണ്ട നിരാശയുടെയുടെ ആഴമടയ്ക്കാൻ.. 
ഏതു നഷ്ടപരിഹാരത്തിനാകും   അവളുടെ ആത്മാഭിമാനത്തിന്റെ ആണിക്കല്ലുറപ്പിക്കാൻ....

നാണിക്കുന്നുഞാൻ...
#യോനീമുഖമതിലുതീർത്തഭിരമിച്ചതിന്..
#മലകയറാനോടിയവളുടെ മുലച്ചന്തത്തിന് ലൈക്കും കമന്റുമിട്ട് നവോത്ഥാനം വരുന്നെന്നുറക്കെ നട്ടപ്പാതിരയ്ക്ക് കൂകിവിളിച്ചതിന്.... 
നാണിക്കുന്നുഞാൻ...
സ്വീകരണമുറിയിലിരുന്ന് വീഡിയോ ഗയിംകാണുന്നപോലെ ചാനലുകളുടെ അന്തി ശർദ്ദി വാർത്തയിലതു കണ്ടിരിക്കാൻ.... 
#പൊള്ളുന്നുണ്ടെനിക്ക്_എന്റെമകൾ_അടുത്തുവന്നു_അച്ഛനെന്നു_വിളിക്കുമ്പോൾ...

മറക്കാനാകുന്നില്ലീ ചിത്രം... 


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്