രാധാമാധവം



അംഗുലീലാളന-
മേറ്റുതളർന്നൊരു,
ചെന്താർമുഖി രാധ
ചെമ്മേ മയങ്ങവേ,
കണ്ണനവൻ രാവിൽ
കട്ടെടുത്താമലർ
ചെഞ്ചുണ്ടിലന്നു
വിരിഞ്ഞസൂനങ്ങളെ.
പൊൻതാരകംമാഞ്ഞു
രാവുവെളുത്തനാൾ
രാജീവനെങ്ങുമറഞ്ഞു-
വെന്നാർത്തവൾ
ആകുലചിത്തമോ
ടാധിപൂണ്ടീടിനാൽ
മാനസേയേറെ
വിഷാദിച്ചിരുന്നവൾ.

നീലക്കടമ്പേറിയാ
നീലവർണ്ണനൊരാനന്ദ
സൂക്തം മുരളിയിലൂതവേ
ആകുലചിന്തവെടിഞ്ഞവൾ
കാമിനി,
കാതരയായവൻചാരത്തു
ചേർന്നുപോയ്...

....ശ്രീ.


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്