അ+അ+അ=ആഹാ...
മൂന്ന് "അ" കളിലാണ് ഒരു "വലിയ" രാജ്യത്തിന്റെ സാമ്പത്തികശാസ്ത്രമെന്നത് അത്യന്തം ശോചനീയമായൊരവസ്ഥയാണ്.. സ്വന്തമായി വരുമാന സംരംഭകങ്ങളോ കാർഷിക/കാർഷികേതര വരുമാനമോ ഇല്ലാത്താണ് മുഖ്യവിഷയം എന്നത് സമ്മതിക്കില്ലാന്ന്...
(വലിയരാജ്യം എന്നുപറയാൻ കാരണം ആകെ ജനസംഖ്യയെക്കാൾ കൂടുതൽ സൈബർപോരാളികളുള്ളതുകൊണ്ടാണ്)
തീർച്ചയായും മൂന്ന് "അ" കളെന്നാൽ അവ
#ആർത്തി,
#ആസക്തി,
#അലംഭാവം എന്നിവയാണ്...
അവയുടെ വ്യക്തതയിലേക്ക് വരാം
1. ആർത്തി - മനുഷ്യന്റെ ധനാർത്ഥിയാണ് ലോട്ടറിയുടെ ലാഭം
2. ആസക്തി- മനുഷ്യന്റെ മദ്യപാനാസക്തിയാണ് ബീവറേജിന്റെ ലാഭം.
3. അലംഭാവം- ട്രാഫിക്/റോഡ് നിയമങ്ങൾ പാലിക്കുന്നതിലുള്ള മനുഷ്യന്റെ അലംഭാവമാണ് ഓരോ പോലീസ് സ്റ്റേഷനും പ്രതിദിന ടാർജറ്റ് തികയ്ക്കാനാകുന്നത്.
(അതിനുദാഹരണമാണല്ലോ റോഡിന്റെ മുക്കിലും മൂലയിലും ഇ-പോസ് മെഷീനുമായി പോലീസ് ഓഫീസർമാരെ predatory birds നെപ്പോലെ നിന്നു വെയിലുകൊള്ളിക്കുന്നത്.. ലോകത്ത് ഒരുരാജ്യത്തും ഇതുപോലെ ആണെന്ന് തോന്നുന്നില്ല)
#അനുബന്ധം-
10 September 2022 ലെ വാർത്തയാണ് ചുവടെ.
Liquor and lottery are among the major revenue earners for the state. According to state data, in the last few years State earns an annual revenue of ₹14,000 crore from liquor and ₹10,000 crore from lottery on average.
ട്രാഫിക്ക് പെറ്റിവരുമാനം എത്ര ചികഞ്ഞിട്ടും കിട്ടിയില്ല....
Comments