അത്തിമരത്തിലെ ഹൃദയം ..


നിൻസൗഹൃദം ഭയന്നാണ്
ഞാനെന്റെ ഹൃദയം
അത്തിമരക്കൊമ്പിലെ
പൊത്തിലൊളിപ്പിച്ചത്...
ആരുടെയാർത്തി തീർന്നാലാണ്
എനിക്കതെന്റെ നെഞ്ചോട്
ചേർത്തുവയ്ക്കാനാകുക...

നീയീ അത്തിമരച്ചുവട്
ഒഴിഞ്ഞകന്ന് നീന്താൻ
കാത്തിരിക്കയാണ് ഞാൻ 
എനിക്കന്നോരമൊരു 
പെരുമഴയായി പെയ്തുതീരണം
എന്നിലുണർന്ന നിന്നോടുള്ള 
വിശ്വാസമത്രയും
തണുത്തുപൊഴിയണം..
ഉയിരിലേറ്റിയ 
ജീവന്റെ ധാന്യം 
വെന്തരിമണിയായി 
തീർന്നാലുടൻ.
നിനക്കുമാ മഴനനഞ്ഞിരിക്കാം..,
കോൺകടലാസിൽ പകർന്ന്
കൊറിച്ചുതുപ്പാം..
സ്മൃതികൾ 
മഴയിരമ്പലിൽ മറക്കാം...

#ശ്രീ. 



Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം