മദനോത്സവം
കരിമേഘമില്ലാതെ
പൊഴിയേണമൊരുമഴ,
കുടചൂടിമുറ്റത്തു
നിന്നു നനയണം..!
കുളിരട്ടെ മനമതിലേറിയ
താപത്താലുരുകിക്കരിഞ്ഞൊരു
കരളും കിനാക്കളും.
കുളിരേറ്റു തളിരുടൽ
പിന്നെയും നനയണം
മഴയാർത്തു പെയ്യുമ്പോൾ
പൂമേനി പുണരണം..
അവളെത്ര ധന്യയായ്
മഴയുമിന്നുന്മത്ത
മദിരാക്ഷിസേവിച്ച
പോലാഞ്ഞുതുള്ളണം
മദനോത്സവമവൾ-
ക്കതികാലം കാത്തതിൻ
ശുഭപര്യവസാനമാകണം
സുദിനവും.
- by sree
Comments