ചിറകുമുളയ്ക്കുന്നു,
ഭാവന കടംതന്ന നാലു കുഞ്ഞുകവിതകൾ....

  1️⃣ (പ്രഭാതം)

കിഴക്കു മഞ്ഞിന്റെ പുതപ്പുമാറ്റി
പുറത്തു മിഴിനീട്ടിനോക്കുംപ്രഭാതം. 
തുടുത്ത പെണ്ണിന്റെ കവിൾത്തടത്തിൽ
നനഞ്ഞ പൂഞ്ചേല പുതച്ചപോലെ...

2️⃣ (കോഫി)

ചുണ്ടിനും കപ്പിനുമിടയിൽ
നാം നിത്യവും 
ഊതിപ്പറത്തുന്നതാണ് ജീവിതം ..

3️⃣ (രാത്രി)

രാത്രിതൻ മൂർച്ഛയിൽ
വാളോങ്ങി നിൽക്കുന്നു
താത്രിതൻ സ്വപ്നംപോലീയിളം ചന്ദ്രിക..

4️⃣ (പാതിരാവ്)

പെയ്തൊഴിഞ്ഞ 
പാതിരാ മഴയുടെ ഇരമ്പം... 
മുഴങ്ങുന്നുണ്ടിപ്പൊഴും
എവിടെ നിന്നോ...
തമസ്കരിക്കപ്പെടുന്നുണ്ട് ഭൂമി,
മരംപെയ്യുന്ന നിസ്വനം.


                 


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം