Short Article
നൂൽപ്പാലത്തിലെ കുഞ്ഞുറുമ്പുകൾ "നൂൽപ്പാലത്തിലൂടെയുള്ള യാത്രപോലാണ് എന്റെ ജീവിതം..! പ്രാരാബ്ദങ്ങളുടെയും സങ്കടങ്ങളുടെയും ഒരു വലിയ ഭാണ്ഡവും പേറി ജീവിക്കുകയാണ് ഞാൻ...!! താൻ ചുമക്കുന്ന ഭാരമത്രയും ആ സൂഫി സന്യാസിയുടെ മുന്നിലിറക്കിവച്ചതുപോലെയാണ് പറഞ്ഞുതീർന്നപ്പോൾ ചന്ദൻലാലിന് തോന്നിയത് അതിന്റെ പാർശ്വവത്ക്കരണംപോലെ അയാളിൽ നിന്നും ഒരു ദീർഘനിശ്വാസം കൂടിയുതിർന്നു. വളരെനാളായി അടക്കിപ്പിടിച്ച വിതുമ്പലുകളൊരു പൊട്ടിക്കരച്ചിലായവസാനിച്ചതുപോലെ തോന്നി ചന്ദന്.. തൊഴുകൈയോടെതന്നെ ചന്ദൻ സൂഫിവര്യനെ നോക്കി. ഒരു ഗാഢനിദ്രയിലെന്നപോലെ സൂഫി കണ്ണടച്ചിരിക്കയാണ്. നിമിഷങ്ങൾ കഴിയവേ വെളുത്ത താടിരോമങ്ങൾക്കിടയിലെ ആ ചുണ്ടിലൊരു ചെറുമന്ദഹാസമുതിരുന്നത് കാണായി. പിന്നെ സദാ വാത്സല്യം സ്ഫുരിക്കുന്ന ആ നയനങ്ങൾ തുറന്നു. ചുറ്റും കൂടിയിരുന്നവരെ കണ്ണാലൊന്നുഴിഞ്ഞ് സൂഫി ചന്ദൻലാലിനെ വീണ്ടും നോക്കി. " നോക്കൂ പ്രിയരെ ഈ പ്രിയപ്പെട്ടവൻ പറഞ്ഞത് നിങ്ങളേവരും കേട്ടിരിക്കും "നൂൽപ്പാലത്തിലെ യാത്രപോലുള്ള ജീവിതം"... ശരിയാണ് നൂൽപ്പാലത്തിലൂടുള്ള യാത്ര എത്ര പ്രയാസമേറിയതാണ്.... " സൂഫി ഒരുനിമിഷം പറഞ്ഞുനിർത്തി.. ഏവരുടെയും കണ്ണുക...