Posts

Showing posts with the label നിരൂപണം പൂതപ്പാട്ട്

പൂതപ്പാട്ട് ഒരു പുനർവായന

Image
പൂതപ്പാട്ട് ഒരു വായനകൂടി " വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങി വിതയങ്കണത്തിലെ കാര്‍കള്‍ പൊങ്ങി എഴുതുവാന്‍ പോയകിടാവു വന്നീ- ലെവിടെപ്പോയ് നങ്ങേലി നിന്നുതേങ്ങി"... ഓർമ്മയില്ലേ നമ്മുടെ #പൂതപ്പാട്ട്... മലയാള കവിതകളിൽ ഇത്രയധികം ആവിഷ്കാരങ്ങൾക്ക് നിദാനമായൊരുകൃതി വേറെ ഉണ്ടാവില്ല. സാധ്യമായ കലാരൂപങ്ങളിലെല്ലാം പൂതപ്പാട്ട് ആവിഷ്കരിക്കപ്പെട്ടുകഴിഞ്ഞു.... "യാത്ഥാർത്ഥ്യ ബോധത്തോടെ മണ്ണാനകൊണ്ടും മറ്റും കളിക്കുന്ന കുട്ടികളുടെ ഉന്മാദമോ, കേവലം കഥാകഥന കൌതുകമോ മാത്രമല്ല ഈ കവിതയുടെ പ്രേരണ. അവ നാടോടിക്കഥയിൽ നിന്ന് മനുഷ്യഭാവങ്ങളിലേക്ക് കീറിയ ചാലുകളാണെന്ന് "ഡോക്ടർ എം ആർ #രാഘവവാരിയർ" നിരൂപിക്കുന്നു." "ആറ്റിന്‍കരകളിലങ്ങിങ്ങോളം അവനെ വിളിച്ചു നടന്നാളമ്മ. നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം നീളവേ നിശ്ചലം നിന്നുപോയി. ആളില്ലാപ്പാടത്തിലങ്ങുമിങ്ങും അവനെ വിളിച്ചു നടന്നാളമ്മ. പൂട്ടിമറിച്ചിട്ട മണ്ണടരില്‍ പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ. കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍ ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ"  ഇവിടെയും വൈലോപ്പിള്ളിയുടെ മാമ്പഴത്തിലെന്നപോലെ ഒരമ്മയുടെ വേദനയിലൂടെയും ആകുലതയിലൂടെയുമാണ് ...