അസ്തമയം
തിടമ്പുകൾക്കു പിന്നിലെ അസ്തമയം കണ്ടിട്ടുണ്ടോ..? തീക്കണ്ണുരുട്ടിയ ദൈവം അലമുറയിടുന്നൊരൊച്ച ഉൾത്തടങ്ങളിലലയടിക്കും.. പിന്നെയത് പതിയെ തേങ്ങിക്കരയുന്നതായനുഭവപ്പെടും അത്താഴശ്ശീവേലികാത്തവരുടെ വിളക്കൂതിക്കെടുത്തുകയാണ് വറുതി.. ചുറ്റമ്പലമതിലിൽ പതിയിരുപ്പൊണ്ടൊരു മാർജ്ജാരൻ ചൂടാറിയ നെയ്ത്തിരി കക്കുവാൻ. ഇടയ്ക്കവട്ടങ്ങളിൽ ഓട്ടവീണതിനാൽ സോപാനഗീതങ്ങളൊഴുകിപ്പോയതറിയാതെ, ചെവിയോർക്കുന്നുണ്ടൊരു ദൈവം #sree