അനിഴം

നാലുനാൾ പിന്നിട്ടു.. ഇനി അനിഴം.. ഈ നക്ഷത്രദിനത്തിലാണ്

ആറന്‍മുളവള്ളംകളിക്ക് തുടക്കം കുറിക്കുന്നത്. വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഈ ആഘോഷത്തിന് അനിഴം നക്ഷത്രം വളരെയധികം പ്രാധാന്യം നല്‍കുന്നു.
ഈ ദിനത്തില്‍ എന്ത് ചെയ്യുന്നതും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും എന്നാണ് സൂചിപ്പിക്കുന്നതും അര്‍ത്ഥമാക്കുന്നതും. അനിഴം ദിനത്തിന് ഓണദിനങ്ങള്‍ക്കിടയില്‍ വളരെയധികം പ്രാധാന്യം അതുകൊണ്ട് തന്നെ നമ്മള്‍ ഇപ്പോഴും നല്‍കുന്നു.
ഇന്നത്തെ ഗാനമിതാ...

അനിഴപ്പൂവ്

അല്ലിമലർക്കൊടീ
അനിഴപ്പൂവേ...
അല്ലിത്തേനാരെടീ
മുത്തിത്തോർത്തീ..

പൂതേടുമുണ്ണിക്കിടാ-
വെത്തിടുംമുമ്പ്
തേനല്ലിയുണ്ട-
മധുപനാരോ...?

കാതരനായൊരു
കാറ്റുവന്നപ്പോഴോ
കാർനിറവണ്ടിന്റെ
ഈണംകേട്ടോ...?

നാണിച്ചുനമ്രയായ്
നീനിന്നനേരത്തോ
പൂനുള്ളിയാർത്ത-
വരങ്ങുവന്നൂ...

ആകയാവാമതു
കൊണ്ടത്രേ പൂക്കളം
ഈ നിറചാരുത
മുറ്റിനിൽപ്പൂ....

#Sree. 2.9.22.




Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്