തൃക്കേട്ടപ്പെണ്ണ്

തൃക്കേട്ടപ്പെണ്ണ്

തൃക്കേട്ട കുളിച്ചവളിന്ന്
തൃക്കാക്കര തൊഴുതവളിന്ന്
തൃക്കോവിൽ 
വലംവച്ചപ്പോൾ
ചാട്ടുളിനോട്ടം തന്നവള്....

തൃക്കോവിൽ തുറന്നൊരുദേവി
തൃക്കണ്ണിണ 
പാർത്തതുപോലെ,
പൊന്നോണക്കോടി
പുതച്ചേ...
പെണ്ണാളവളൊരു
ദേവതപോലെ...

കണ്ണാലവൾ തന്നൊരുനേദ്യം
മെയ്യാകെ
കുളിരലതീർക്കേ...,
കണ്ണൊന്നുചിമിഴ്ന്നു തുറന്നേ
പെണ്ണാളവൾ പോയിമറഞ്ഞേ...

ഇന്നാണീ തൃക്കേട്ടയ്ക്ക്
പൊന്നോണമെനിക്കെടിപെണ്ണേ
എന്നാളും കാത്തിട്ടിന്ന്
നിന്നാലൊരു മറുപടിവന്നേ.....

#Sree. 3.9.22


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം