Posts

Showing posts with the label എറിയാനെടുത്ത അക്ഷരങ്ങൾ

Poem malayalam

Image
#എറിയാനെടുത്_അക്ഷരങ്ങൾ എറിയാനെടുത്ത  കല്ലുകൾ ഏറുനിലങ്ങളിൽ വീണുകിടന്നു പിന്നെപ്പൊഴോ മറ്റൊരാൾ... കൈകൾ പലതുമാറിയേറുകഴിഞ്ഞും പാഴിടങ്ങളിൽ വീണുടഞ്ഞുമവ വെള്ളാരംകല്ലുകളായും പിന്നെ മണൽത്തരികളായുമവതരിച്ചു..! എറിയാനെടുത്ത അക്ഷരങ്ങൾ കൂട്ടിച്ചേർത്തും  കൂട്ടിക്കുഴച്ചും വലിയവാക്കുകളായി പരിണമിച്ചു ദൃഢമായവ നിഘണ്ടുക്കളിലിടംതേടി ഭയപ്പെടുത്തിയും ഘോരമുറഞ്ഞും നിത്യമലോസരപ്പെടുത്തുന്നു... വാവിട്ടയക്ഷരങ്ങൾ കൂട്ടുചേർന്ന ശത്രുക്കൾ.                     #ശ്രീ