നിന്നിലെക്കൊരു വഴിതേടുമ്പോൾ.

പകലിന്റെ ചിതയണഞ്ഞന്ധകാരം,
പടരുന്ന സന്ധ്യയും വിടപറഞ്ഞു..
നിറയുമിരുളിടം നൽകാതെ മണ്ണിലെ
പകലുകളാകെയടച്ചിരുട്ടാൽ..

ഒരുതരിവെട്ടവും പുലരാതിരിക്കുവാൻ
കരിമുകിൽ മാനം മറച്ചിരുന്നു.
പകലുവരാനിനിയൊരുപാടു നാഴിക.!
അതുമാത്രമോർമ്മക്കു കൂട്ടായ് ഭയം

ഇടയിലൊരുകൂമക്കുറുകലുപോലുമീ-
ഇരുളിന്റെ വീഥിയിലില്ലനാളിൽ
പകലിന്റെ സ്ഥലികളിൽ മുരളുന്ന ശബ്ദത്തിൻ
നിറയൗവ്വനം രാവിലൊളിയിരുന്നു.. 

പകലുകൾ വഴിതെറ്റി-
യലയുകയായിരുന്നുരിളിൽ
കിതപ്പാറ്റിയോർത്തിരിക്കെ
ഒരുകാര്യമോർമ്മയിൽ കിനിയുന്നു തേടിയ,
വഴിയേതുമത്രയുമൊറ്റവഴി
അതുനിന്നിലേക്കുള്ള
വഴിയായിരുന്നുപോൽ
അതുമാത്രമിതുവരെ കണ്ടതില്ല.. 


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്