അത്തംനാൾ

#ഇന്ന്_അത്തംനാൾ

മൂന്നു കുഞ്ഞിക്കവിതകൾ

.1.

ഒരു നുളളു പരിഭവമുണ്ടീ മഴയോടെനിക്ക്..
ഒരു മാത്ര മുൻപേ വിരിയുവാനാകാത്തതിൽ..
അരുതാത്ത കാലത്തവൻ
പൊഴിയാതിരുന്നെങ്കിൽ
ഒരു കളം നിറയ്കാനവർ
എന്നെയും കൂട്ടിയേനെ....

.2.

ഒരുകളം തീർക്കുവാൻ 
മതിയാവതില്ലെങ്കിൽ
വിടരുവാനിനിയുമിന്നൊ
രുപാട് കുസുമങ്ങൾ
വരിചേർന്നു നിൽപ്പിതാ
സ്വയമർച്ചനയ്ക്കായി
പ്രിയമഹാബലിതന്റെ
വരവിനു കാതോർത്തു..
   
*3*

പൂതേടുമുണ്ണിക്കിടാവെന്റെ പിമ്പേ
അമോദമേറിപ്പറക്കാൻ കൊതിക്കേ
ദൂരേയ്ക്കു ദൂരേയ്ക്കു കൂട്ടീട്ടവനെ..
പൂ കാട്ടിനൽകുന്നതാണെൻ വികൃതി.


    #ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം