വിശാഖഗാനം
പ്രിയരേ.. ഇന്ന് വിശാഖം_നാളാണ്...
നാലാം ദിവസമായ വിശാഖത്തിന് മലയാളികൾ ഓണസദ്യയ്‌ക്ക് വേണ്ടി തയ്യാറെടുക്കാൻ തുടങ്ങുന്ന ദിവസം കൂടിയാണ്. പുതുവർഷത്തിലെ ആദ്യത്തെ വിളകൾ വീടുകളിൽ സംഭരിച്ചുകൊണ്ട് വ്യത്യസ്തമായ വിഭവങ്ങൾ ഉപയോഗിച്ച് ഓണദിനങ്ങൾ വിഭവസമൃദ്ധമാക്കാൻ കുടുംബങ്ങൾ കാത്തിരിക്കും. ഇന്നത്തേയ്ക്ക് ഒരു ലളിതഗാനമാണ്...
#വിശാഖഗാനം
വിശാഖമലരുകൾ വിടരുന്നൂ...
വിഷാദമകലുന്നൂ..
തുമ്പത്തളിരിലിരിക്കും തുമ്പികൾ
ഇമ്പം ചേർന്നുപറക്കുന്നൂ
തുമ്പിതുള്ളിപ്പാറുന്നൂ...
(വിശാഖമലരുകൾ....)
വിലോലരാഗം ഉണരുന്നൂ
ഊഞ്ഞാൽ പാട്ടുകളിൽ...
വിലയം ചെയ്യും ഓണസുഗന്ധം
വരവറിയിക്കുന്നൂ,
മാവലി,
വരവറിയിക്കുന്നൂ...
(വിശാഖമലരുകൾ...)
വിടരുംവാടികളോരോന്നിലുമായ്
വിലസിനടക്കുന്നെൻ
ഭാവന,
ചിറകുവിരിക്കുന്നൂ...
തൃക്കാക്കരയുടെ അപ്പനുനെയ്യട,
നേദ്യമൊരുക്കുന്നൂ
മനസ്സിൽ നന്മനിറയ്ക്കുന്നൂ....
(വിശാഖമലരുകൾ....)
Sree. 01.09.22
Comments