ലളിതഗാനം
സായംസന്ധ്യതൻ
ശരപ്പൊളിമാലതൻ
ചായം, ശശിലേഖ കവർന്നെടുത്തു...
ചാമരംവീശിയ കാറ്റുമറിഞ്ഞില്ല
ചാരുത നക്ഷത്ര
ജാലവും കണ്ടില്ല
രാവിൻമിഴി നാണം
ചിമ്മി നിന്നൂ...
(സായം സന്ധ്യതൻ)
ദീപം സാക്ഷിയായ്
കൈകൂപ്പിനിന്നൊരു
പൂവിൻ തേന്മനം
ആരെടുത്തൂ.....
പൂമുടലായിരുന്നപ്പോൾ
ഭവാനുമാ
പൂമിഴി
മെല്ലെയടച്ചിരുന്നു...
പായസനേദ്യം നുണഞ്ഞിരുന്നു....
(സായം സന്ധ്യതൻ...)
കാലം സാക്ഷിയായ്
നിൻകണ്ണിണകൾതൻ
ജാലം കണ്ടുണർന്നീടുവാനായ്
പാതിരാവായിട്ടും
നീർമിഴിപൂട്ടാതെ
പാരിജാതം പകൽ
പാർത്തിരുന്നൂ....
പൂവിന്നിദൾ ദാഹ-
മാർത്തുനിന്നൂ....
(സായം സന്ധ്യതൻ...)
ശ്രീ
Comments