എന്റെ ഭവാൻ



കാമനല്ലാത്തൊരു ദേവനുണ്ടെങ്കിലെൻ
പ്രേമരൂപൻ ഭവാനയ്യനല്ലോ
കുന്നിൻ മുകളിൽ വസിക്കുന്നൊരെൻപ്രിയൻ
കുഞ്ഞുമനസ്സിനും തോഴനല്ലോ...

കാനനംപുല്കുവോൻ മാനസശുദ്ധിതൻ
കാരണവൻ ഭവാനെന്റെ ദേവൻ
കാമിനിയായ് വന്ന ദേവിയെ ചാരത്ത്
സോദരിയായ് ചേർത്ത ദേവദേവൻ

വൻപുലിക്കൂട്ടങ്ങൾ താവളമാക്കുമെൻ
നെഞ്ചകം വേട്ടയ്ക്കൊരുക്കേണമേ..
വൻപുലിപ്പാൽ ചുരത്തീടുന്നപോലെന്നിൽ
തത്വമസീപ്പൊരുളേകേണമേ എന്റെ,
ചിന്തയെ സാന്ത്വനം ചെയ്യേണമേ..
 #ശ്രീ




Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം