Posts

Showing posts from 2023

അകമലരി

Image
അകമലരി (വാമൊഴിയിൽ നിന്നൊരു കഥ) കൂരൻകാവിലേക്ക് ആരും വരാറില്ല.. വന്നാൽപോലും ആളും ബഹളവുമായേ വരൂ... കുറഞ്ഞത് പത്തുപതിനഞ്ചുപേരും വെട്ടവുമില്ലാതെ അതും പട്ടാപ്പകൽ. ഇടതൂർന്ന ചൂരലും ചാരും മാത്രമല്ല തറയിലെല്ലാം ഉഗ്രനാഗത്താന്മാരുടെ വാസമാണ്.. കാവിലെ കൂരനോ..?, പകലുപോലും നാഗങ്ങളെ തോളിൽ ചുറ്റി തീക്കണ്ണുതുറന്നിരിക്കും.. ഉച്ചവെയിലിനെക്കാൾ ചൂടുണ്ടാവുമപ്പോൾ കാവിന്... എന്നാലോ, തുള്ളിപ്രകാശമുണ്ടാകില്ല കാവിൽ..!! കൂരൻകാവിലേക്ക് ആർക്കും പ്രവേശനമില്ല അഥവാ കയറിയവരാരും പുറത്തുവന്നിട്ടില്ല..! നൂറ് കാതമകലെക്കൂടിപ്പോലും വയറ്റിച്ചൂലികൾപോകില്ല പോയാൽ വയറുകീറി, ചോരതൂറിചാവ്.. കുട്ടികൾ അങ്ങോട്ട് നോക്കാറേയില്ല നോക്കിയാൽ മണ്ടകരിഞ്ഞ് ബുദ്ധിനശിച്ച് മണ്ടിനടക്കും പിന്നുള്ളകാലം.. ൠതുമതികൾ കാവിന്റെ, കൂരൻതമ്പിരാന്റെ പേരുപോലും മിണ്ടരുത്... മിണ്ടിയാൽ പിന്നെ തമ്പിരാന്റെ പെണ്ണ്, ഒടുവിൽ കാലിൽ ചങ്ങലകോർക്കയേ നിർവ്വാഹമുള്ളൂ... പാമ്പും കുറുനരിയും മാത്രമുള്ളകാവ് വടവൃക്ഷങ്ങൾ നിറഞ്ഞിട്ട് ഒരു കൂമൻപോലും പറക്കില്ല കൂരൻകാവിൽ, എന്നിട്ടും പൊലർന്നിട്ട് അധികനാഴികയാകുംമുമ്പ് എന്താണ്.. കാവിലേയ്ക്കൊരു കൂട്ടത്തിന്റെ ബഹളം.. വരുന്നവർ കാവിന്റെ തെക്കേമൂല

ഒരു ചായക്കപ്പിൽ

Image
ഒരു ചായക്കപ്പിൽ ഒരു ചായക്കപ്പിൽ എന്തുണ്ട്....? ഒരു ചായക്കപ്പിൽ എന്തെല്ലാമോ ഉണ്ട്.. ഒരുകൊടുങ്കാറ്റതിൽ പതുങ്ങിക്കിടപ്പുണ്ട്.. ഒരു സുനാമിത്തിരമാല അതിൽ വിശ്രമിക്കുന്നുണ്ട്. ഒരു നീലത്തിമിംഗലം അതിൽ പെറ്റുകൂട്ടുന്നുണ്ട്. ഒരു ചായക്കപ്പിൽ എന്തുണ്ട്....? ഒരു കുഞ്ഞരുവിയുടെ കളകളാരവം അതിന്റെ വക്കുകളിൽ തട്ടിത്തടഞ്ഞിട്ടുണ്ട്. ഒരു കുരുവിയുടെ നേർത്ത രോദനം അതിൽ മുങ്ങിപ്പോയിട്ടുണ്ട് ഒരു സിംഹഗർജ്ജനം അതിലിപ്പൊഴും മുഴങ്ങുന്നുണ്ട്.  ഒരു ചായക്കപ്പിൽ എന്തുണ്ട്....? ഒരു പ്രണയത്തിന്റെ മഴക്കുളിരുകൾ അതിന്റെ അടിത്തട്ടിലുണ്ട് കണ്ണുനീരിന്റെ ഉപ്പുതടാകം അതിലലിഞ്ഞുചേർന്നിട്ടുണ്ട് കാമത്തിന്റെ ശീൽക്കാരം അതിൽ നീരാവിയായുണരുന്നുണ്ട്. ഒരു ചായക്കപ്പിൽ എന്തുണ്ട്....? വിരഹത്തിന്റ കടുപ്പം തേയിക്കറയായതിലുണ്ട് സ്നേഹത്തിന്റെ മധുരം ഗോചരമല്ലാതലിലഞ്ഞിട്ടുണ്ട്..  ഒരു ചായക്കപ്പ് ചുണ്ടിനും  വിരൽ വരുതിക്കുമിടയിലുണ്ട്, രുചിമുകുളങ്ങളുടെ സൗകര്യത്തിനായ്. ഊതിപ്പറത്തിമോന്തിയാൽ എല്ലാമൊഴിഞ്ഞൊരു ജീവിതം പോലെ പാഴ്പാത്രം ബാക്കി. # sree. ©️reserved. 
ഒന്നുപൊഴിഞ്ഞിടൂ...(ലളിതഗാനം) ഒന്നു പൊഴിഞ്ഞിടൂ നെഞ്ചിലേക്കീയിളം പൊൻവെയിൽ മാഞ്ഞിടും മുമ്പേ.... പണ്ടേ കൊതിച്ചതല്ലേനിന്റെ ചെങ്കവിൾ  കുങ്കുമരാശിയിലൊന്നു തൊടാൻ ചന്ദനനെറ്റിയിലൊന്നുതൊടാൻ.... [ഒന്നുപൊഴിഞ്ഞിടൂ...... ] സന്ധ്യാംബരത്തിന്റെ  പൊൻനിറമുരുകിനിൻ വെൺകപോലങ്ങളിൽ തങ്ങിനിൽക്കേ. അന്നേ കൊതിച്ചുനിൻ വാർനെറ്റിയിൽ നറുകുങ്കുമ ലേപനമാകാൻ ജീവസ്പന്ദനം നീ മാത്രമാകാൻ... [ഒന്നുപൊഴിഞ്ഞിടൂ.....] പാരിജാതംപൂത്തപൂമണംകട്ടൊരു ഈറൻനിലാവുവിളിപ്പുനമ്മെ കൂടേയണയുമോ ദൂരെപനിമതി പാലൊളിമിന്നുന്ന കാഴ്ചകാണാൻ വാകപൂക്കും കാവിലൊന്നുപോകാൻ... [ഒന്നു പൊഴിഞ്ഞിടൂ.... Sree 10.04.23

ഭക്തിഗാനം- അയ്യപ്പൻ

Image
പതിനെട്ടു പടികേറും ഭക്തപാദങ്ങളിൽ ഒരുധൂളിയായിഞാൻ പടർന്നുവെങ്കിൽ.. ഇരുപാദമില്ലാത്ത പാപിയീ ജന്മവും ഭഗവാന്റെ തിരുനട കണ്ടേനേ... മനം മലയിലെ മയിലായി വിടർന്നേനെ.....                     (പതിനെട്ടു....... ഘൃതനാളികേരവും  കർപ്പൂരവും സദാ എരിയുന്നൊരാഴിതൻ ധൂമമായ് മാറുകിൽ ധ്വജമതിൽ വിലസുന്ന തുരഗത്തെ വന്ദിച്ച് ഭഗവാനു കുളിർമഴയാകേണം... മനം തുളസീമാലധരിക്കേണം.                  ( പതിനെട്ടു..... ഹരിദ്രലേപനം നാളികേരംജീവൻ മാളികപ്പുറമുറ്റം ശയനപ്രദക്ഷണം... വാവരുസോദരനടയിൽ വണങ്ങി, ജീവന്റെയുപ്പുഭുജിക്കണം നേദ്യം ജീവിതം, ഉപ്പുപോലലിയേണം...                   (പതിനെട്ടു.... 

നിന്നോളം.....

Image
നിന്നോളമാകുവാനായില്ല ഞാനെന്നുമെന്നോളമേ വളർന്നുള്ളൂ എന്നോളമായാൽ മതിയെന്ന് ചെല്ലുവാൻ എന്നും നിനക്കായതൊന്നുമില്ല... നിന്നോളമാകുവാനെന്നുംകിണഞ്ഞുഞാ- നെന്നോളമുണ്ടാശ സത്യം നിന്നോളമെന്തിന്നു ഞാൻ വളരേണമോ, നിന്നോടു ചേരുവാൻ മാത്രം. നിന്നോളമെത്തുവാനിന്നു- മരക്കാതമെന്നു നിനച്ചുഞാനെന്നും എന്നും അരക്കാതമകലമെന്നിൽനിന്നു വന്മതിൽ പോലരക്കാതം.. എന്നിട്ടുമെന്തിനോ എന്നും നിനയ്ക്കുന്നു നിന്നോളമെത്തണം നാളെ നില നിന്നോളമാകണം നാളെ.  പിന്നെ നിന്നിലേക്കെത്തണം നാളെ... ...... Sreekumarsree. ©️ protected.

നിന്നോളം.....

Image
നിന്നോളമാകുവാനായില്ല ഞാനെന്നുമെന്നോളമേ വളർന്നുള്ളൂ എന്നോളമായാൽ മതിയെന്ന് ചെല്ലുവാൻ എന്നും നിനക്കായതൊന്നുമില്ല... നിന്നോളമാകുവാനെന്നുംകിണഞ്ഞുഞാ- നെന്നോളമുണ്ടാശ സത്യം നിന്നോളമെന്തിന്നു ഞാൻ വളരേണമോ, നിന്നോടു ചേരുവാൻ മാത്രം. നിന്നോളമെത്തുവാനിന്നു- മരക്കാതമെന്നു നിനച്ചുഞാനെന്നും എന്നും അരക്കാതമകലമെന്നിൽനിന്നു വന്മതിൽ പോലരക്കാതം.. എന്നിട്ടുമെന്തിനോ എന്നും നിനയ്ക്കുന്നു നിന്നോളമെത്തണം നാളെ നില നിന്നോളമാകണം നാളെ.  പിന്നെ നിന്നിലേക്കെത്തണം നാളെ... ...... Sreekumarsree. ©️ protected.

"മരണവീട്ടിലെ വെയിൽ.... (അഥവാ ഒരാത്മകദനം)

Image
മരണവീട്ടിലെ വെയിൽ.... തലക്കെട്ട് കണ്ടാണ് ഓന്റെ മുഖപുസ്തകത്തിലേക്ക് തോണ്ടിക്കേറിയത്... ദാ കിടക്കുന്നു ഒരു ചമണ്ടൻ കവിത... അതിന്റെ തലക്കെട്ടാണ് "മരണവീട്ടിലെ വെയിൽ.." അന്തരിച്ച പ്രശസ്ത കവിയുടെ "മരണവീട്ടിലെ മഴ" വായിച്ചിട്ടുണ്ട്.. പക്ഷെ ഇത് മരണവീട്ടിലെ വെയിലാണ് വായിക്കാം... മാത്രമല്ല ഈ കവി നുമ്മ ക്ലാസ്മേറ്റും ഗ്രാമമേറ്റും സമപ്രായമേറ്റുമൊക്കെയാണ്.  എപ്പോഴോ മുതൽ ഫേസ്ബുക്ക് മേറ്റും... പിന്നെങ്ങനെ വായിക്കാതിരിക്കും. കവിത കത്തിക്കേറുകയാ... " മരണവീട്ടിലെ വെയിൽ മായുന്നേയില്ല...... പാതിരാത്രിയിലും  കട്ടവെയിലാണ്... ഉറക്കം വന്നവരെല്ലാം വെയിലിനെ പ്രാകി... വെയിലുകൊണ്ട്  മരിച്ചവന്റെ മരണത്തിന് വരാതിരിക്കാനാകുമോ എന്ന് വെയിൽ സ്റ്റാറ്റസിട്ടു.....    എന്റമ്മോ... ഇതെന്തൊരന്യായം... ഇങ്ങനെ വൃത്തികെട്ടവന്മാരുണ്ടോ... പ്രശസ്ത കവിയെ കോപ്പിയടിച്ചെന്ന് മാത്രമല്ല വൃത്തികേടും കാണിച്ചിരിക്കുന്നു...  ഇതങ്ങനെ വിടാനാകുമോ... report അടിക്കണം സുക്കറണ്ണൂസ് പണികൊടുക്കട്ടെ... എന്നുകരുതി താഴോട്ട് തോണ്ടി. 137 കമന്റുണ്ട്... പത്തുനാന്നൂറ് ലൈക്കും. അതുശരി കൂട്ടുകാർതന്നെ തെറികൊടുക്കയാവും. ഏതായാലും കമന്റുകൾ നോക്

താതമാനസം

Image
രതിയുണർത്തില്ല കാഴ്ചയിലെൻമനം തുടിയുണർത്തുന്നു വാത്സല്യരാഗങ്ങൾ.. ഉളിയുണർത്തിയ തപ്തനിശ്വാസത്തിൽ ഉയിരു പൂക്കാൻ കൊതിക്കുന്ന ശില്പിഞാൻ. ഉണരെയൊന്നു വിളിക്കണം, മകളേയെന്നാണ് കാമിതമോടല്ല നിശ്ചയം മനസ്സു വാചാലമാണതിൽ വാക്കുകൾ വരുതിവിട്ടങ്ങ് മണ്ടിയൊളിക്കുന്നു. വിരൽ വരുതിയിലെത്താതെ- യക്ഷര കുസൃതികൾ പിച്ചവച്ചു വീഴുന്നിതാ.. (രാഗമനുരാഗമല്ലാത്ത ജന്മമായ് പിറവികൊണ്ടവയായതിനാലാവും പ്രിയദമല്ലെന്റെ വാക്കുകൾ നിന്നിലിന്നറിയുമെന്നാൽ ക്ഷമിക്കുക നീയിനി..) കാമിതമനമങ്ങുവളർന്നൊരു കല്പിതബന്ധനങ്ങളിലാണ്ടുപോയ് അരുമയായ്നിന്നെ മുത്തുവാൻ അമിതമായാശയുണ്ടതു നിശ്ചയം ഹൃദയരാഗം ചമച്ചുനിൻ മൂർദ്ദാവിൽ, മകളെയെന്നു വിളിച്ചൊന്നു പുണരണം.. തനുവിലെൻ തൂവൽപിന്നിച്ചമച്ചൊരു ശുഭ്രമുടയാട ചേർത്തുനടത്തണം. #Sree

ചെറിയ വലിയ ജീവിതങ്ങൾ

Image
  നീറ്റിലിറക്കിയ  കളിവള്ളങ്ങൾക്കെന്നും അല്പായുസ്സായിരുന്നിട്ടും, അടുത്ത മഴയ്ക്കായി നോട്ടുബുക്കിൽനിന്നൊരു കടലാസ്സുചീന്തുമായി  ഒപ്പം കാത്തിരിക്കുന്ന  മനസ്സാണ് കുട്ടിത്തം. ഒരു കളർപെൻസിലിന് പിണങ്ങിയകന്നാലും പനിച്ചൂടിലാണെന്നറിഞ്ഞാൽ വെമ്പുന്നതാണ് ബാല്യം. ദീപാരാധന തൊഴുതാലും മിഴിയുഴിയലില്ലെങ്കിൽ പ്രസാദമില്ലായ്മയാണ് പ്രദോഷങ്ങളിലെ കൗമാരം. പരിഭവങ്ങൾ  പറയാതിരുന്നാൽ പതിവുറക്കം മുറിയുന്ന കരുതലാണ് യൗവ്വനം. ഒരു തലോടലെന്നും കൂടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്തലാണ് മറവികളുടെ വാർദ്ധക്യം. --ശ്രീ 

രംഗബോധം

Image
# യാത്രപൂർത്തിയായവന്റെ നിദ്രയാണ് ഞാൻ... ശ്വസനോപാധികൾ എന്നിൽനിന്നകറ്റുക.. വരച്ചുതീർത്ത ജീവനകലയുടെ ക്ഷീണമാണെന്റെ കരങ്ങളിൽ സൂചിക്കുഴലുകളാലിനിയുമവയിൽ നിറംചേർക്കാതിരിക്കുക. പ്രതലങ്ങളവശേഷിക്കാത്ത മനസ്സാണുള്ളിലുറങ്ങുന്നത് ശൂന്യതയെ ഉണർത്താതിരിക്കുക... ഇടനാഴിയിൽ അവനുണ്ട്  അദൃശൃനായി...  ഒരു ഞരക്കം,  തുടർന്നൊരു തേങ്ങൽ, നിലവിളി,.... അവൻ കയറിയിറങ്ങുന്ന- യിടങ്ങളിൽനിന്നുയർന്നേക്കാം...   ഈ മുറിയും തിരയുകയാവും... ജാലകത്തിരശ്ശീലകൾ അഴിച്ചുവിടുക.. മറകളെന്തിന് വെറുതേ,. പണ്ടേ മരിച്ചവനാണ്...  പിന്നെന്തിന്  നിങ്ങളെന്റെ  വാതിൽ താഴിടണം...  അശക്തനാണ് ഞാൻ   എനിക്കുവേണ്ടി എന്റെ വാതായനം  ആരെങ്കിലും തുറന്നിടുക ....  ഞാനവനെ സ്വാഗതം ചെയ്തോട്ടെ....... അല്ലെങ്കിൽ അവനെന്നെ.... നിലവിളികൾക്കും  തേങ്ങലുകൾക്കും മുമ്പ്, ഒരു ദീർഘനിശ്വാസത്തിനുമാത്രം ഇടവേള തരുക.         #ശ്രീ...

സുഗന്ധി

Image
സുഗന്ധി “നിനക്കു പാരിജാതത്തിന്റെ മണമാണ്.... നിന്‍റെ ഉടലാകെ പാരിജാതം പൂക്കുകയാണ്.. എപ്പോഴും..!!” പറഞ്ഞുകൊണ്ട് അവളെ ചേർത്തുപിടിച്ചു... “ഒന്നു പോ മനുഷ്യാ... സന്ധ്യയായി.. മുറ്റത്ത് പാരിജാതം പൂത്തിട്ടുണ്ടാകും..” അവളൊഴിഞ്ഞുമാറി അടുക്കളത്തിരക്കിലേക്ക് ചേക്കേറി... പലപ്പോഴും അവളടുത്തുണ്ടെങ്കിൽ ഒരു മണം... സന്ധ്യയ്ക്ക് പൊഴിഞ്ഞ ചാറ്റുമഴയേറ്റടിമുടി കുളിർന്നുനിൽക്കുന്നൊരു പാരിജാതം പൂവിടുമ്പോൾ പ്രസരിക്കുന്ന ഗന്ധം... അവളെ കണ്ടനാൾമുതൽ അതെപ്പോഴും; അവളടുത്തുവരുമ്പോൾ.., ശയ്യയിൽ, ഒപ്പമുള്ള യാത്രയിൽ... കിതപ്പടങ്ങുവോളം ചേർന്നുകിടക്കുമ്പോൾ... എന്തിനധികം ഒന്നിച്ച് കടൽകാറ്റേറ്റു നിൽക്കുമ്പോൾപോലും ആ ഗന്ധമിങ്ങനെ അവളിൽ വിലയംപ്രാപിച്ച്... അതിൽനിന്നെന്നിലേക്ക് പ്രസരിച്ച്... അപ്പോഴൊക്കെ മൂക്കുവിടർത്തി ആവോളമത് ആത്മാവിലേക്ക് വലിച്ചെടുക്കുകയായിരുന്നു....  “അച്ഛന് പെരിയ നൊസ്സാ.... അമ്മയ്ക്ക് മീൻവെട്ടിയതിന്റെ നാറ്റമാ.. വിയർപ്പിന്റെ നാറ്റമാ... പാത്രംമോറിയ മുശിട് നാറ്റമാ.. എപ്പോഴും...” മകളതുപറഞ്ഞ് കളിയാക്കുമ്പോൾ അവളൊന്ന് ചൂളിനോക്കും പിന്നെ കുനിഞ്ഞ് ചെറുചിരിയുതിർക്കും. അപ്പോഴവളുടെ ചുണ്ടുകൾക്കിടയിൽ പാതിവിടർന്ന പാരിജാതദളങ്ങ

നോവുന്നുണ്ട് കേട്ടോ...

Image
"നോവുന്നുണ്ട് കേട്ടോ...." ടൈപ്പ് ചെയ്തിട്ട് രാജമ്മ തിരിച്ചും മറിച്ചും നോക്കി... കാപ്ഷൻ അടിപൊളി... വേലായുധന്റെ സഹധർമ്മിണിയായ 65 കാരി രാജമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടാണ് #വേദനിക്കുന്നതുമ്പി ... പേര് ഇങ്ങനാണേലും മൂന്ന് പ്രസവം സിസ്സേറിയനായിരുന്ന രാജമ്മയ്ക്ക് ഒരു തലവേദനപോലും വന്നിട്ടില്ല.. എന്നാലും ഫേസ്ബുക്കിൽ വേദനിക്കുന്ന തുമ്പിയായതിനു പിന്നിലൊരു കഥയുണ്ട്... ഈ കുന്ത്രാണ്ടം തുടങ്ങിയ കാലത്ത് #രാജമ്മാവേലായുധൻ എന്നായിരുന്നു പേര്.. സാധാരണ പൂവും പുഷ്പോം കല്ലും പുല്ലും ദൈവങ്ങളെയുമൊക്കെ പോസ്റ്റിട്ട് പരമാവധി ആറുലൈക്കും നാലു കമന്റും കിട്ടും..  അതും നീലകൈയടയാളോം ചേച്ചീന്നും മാമീന്നുമൊക്കെ കമന്റും.. ആകെ ശോകം. അങ്ങനെ അതൊരു രസംകൊല്ലിയായിരിക്കെയാണ് കഴിഞ്ഞേന്റെ മുമ്പത്തെവർഷം താഴക്കരേല് സരസമ്മേടെ മോന്റെ മോളുടെ വയസ്സറിയിപ്പ് വന്നത്. നാട്ടാചാരമനുസരിച്ച് സമ്മാനപ്പൊതീം കൊടുത്ത് ഉണ്ടുനിറഞ്ഞ് പോരാന്നേരമാണ് രായമ്മേന്നൊള്ള വിളി... തിരിഞ്ഞുനോക്കിയപ്പോൾ   കളപ്പുരയ്ക്കലെ ജാനകി.. സമപ്രായക്കാരിയാണ്.. ന്നാലും നാലാംക്ലാസ്സിൽ തൊടങ്ങിയ ചെറിയൊരു പിണക്കമുണ്ട്... അന്ന്(ഇന്നും) അവളിത്തിരി കറുത്തിട്ടാ.. യെന്തരോ പറഞ്ഞ
Image

കവി അയ്യപ്പൻ

Image
*പേരിടാത്ത കവിത* "കരളുപങ്കിടാ"നില്ലെന്ന് പണ്ടുനീ ഹൃദയഭാഷയിൽ ചൊന്നുവെന്നാകിലും കരളു കിനിയുന്ന വാക്കിനാലെത്രയും കവിത തന്നു മറഞ്ഞു പോയ് സ്നേഹമേ... ഒരുതിരിനാളമാണു  നീ ഞങ്ങൾ തൻ ഹൃദയ വടുവിലൂടുൾപ്രകാശത്തിനായ് കവിതയെന്നു പേരേകി പകർന്നു പോയ്, കദനമേറെ നിറഞ്ഞ  സമസ്യകൾ..  "ഇരുളിലോട്ടു വിളക്കുപുതഞ്ഞ"പോൽ തിരിയണഞ്ഞു പോയ്, ഇരുളൊരു സത്യമായ്... കരുതിവയ്ക്കുവാൻ വാക്കിന്റെ വരുതിയാൽ പലതുമേകിയുദാത്ത ശബ്ദങ്ങളായ്... അമരനാണു നീയെന്നറിയുന്നു നിൻ വരികൾ പലവുരു  പൂവിട്ടുനിൽക്കുന്ന, വഴിയിലിടറിക്കൊഴിഞ്ഞനിൻ വാക്കുകൾ പുതിയതളിരുകളായതറിഞ്ഞുവോ...  ഹൃദയവടുവിലെ ചെമ്പനീർപ്പൂവുകൾ അമര തത്വം പറഞ്ഞോരുപഹാരം മൃതിയിലൊഴുകാതെ കാത്തിടാമപ്പൂവിൻ ഇതളു കൊണ്ടൊരു കാവ്യം ചമച്ചിടാം... "മരണവീട്ടിലെ തോരാമഴയിൽ" നാം പതിയെ നനയുവാൻ ആയുകയാണെന്നാൽ കവിതകൊണ്ടു നീ തീർത്ത പെരുമഴ നനയുകില്ലെങ്കിൽ  ഞങ്ങൾ സ ഹൃദയരോ..? Sree. 18.10.23 *21.10.2023 കവി ശ്രീ അയ്യപ്പൻ ഓർമ്മദിനം*

ഒറ്റച്ചോദ്യം

എന്റെ മറുപാതി നീയാണെന്നുദ്ഘോഷിച്ചത് ഞാൻ.....!! എന്റെ പകുതിയാണ് നീയെന്നത് സമത്വം. എന്റെ പകുതികൊണ്ടാണ് നീയെന്നത് മേൽക്കോയ്മ... എന്നിൽനിന്നാണ് നീയെന്നതോ..? തികച്ചും അടിമത്തം. അവസാനരണ്ടും മെനഞ്ഞത് നീയാരാധിക്കുന്ന മതം.?? ആദ്യവാക്യം മെനഞ്ഞത് പുരുഷൻ.....!! ഇനിനീ പറയണം നിന്റെ മതമാണോ  ഭൂമിയിലെ പുരുഷനോ നിന്റെ രക്ഷകൻ..? .....sree. 13.02.23 [#ഹൃദയംപറഞ്ഞുപോയവരികൾ-551]

മകൾ അമ്മയെ വരയ്ക്കുമ്പോൾ....

Image
പ്രഭാതത്തിലെ അലോസരമാണമ്മ.. തലമൂടിയ പുതപ്പകറ്റി നേരമായെന്നമ്മ പുലമ്പുമ്പോഴാണ് അവളമ്മയുടെ മുഖംവരയ്ക്കുന്നത്... ദോശമാവും ചമ്മന്തിപ്പൊടിയുംചേർത്ത് കോലംവരച്ച മുഖം.. എണ്ണവറ്റിയ മുടിയിഴകളാൽ വിയർപ്പുചാലിന് തടയണതീർക്കാനാകാത്ത വരണ്ടുണങ്ങിയ മുഖമാണ് അവളാദ്യം വരച്ചത്... നവരസങ്ങളിടറിനിൽക്കുന്ന ദശമുഖിയെ കണ്ടില്ലവൾ.. മെല്ലിച്ച കൈകളാൽ പ്രാതൽ വിളമ്പുന്നനേരമാണ് മകൾ അമ്മയുടെ കൈകൾ വരച്ചത്... ഞരമ്പുനീലിച്ച കൈത്തണ്ടയും കടുകുതാളിച്ചുപൊള്ളിയ കൈപുറവുമവൾക്ക് അരോചകമായിരുന്നു... മനംപുരട്ടിയൊഴുകിയ, കറുത്തചായംകൊണ്ടവൾ ഇരുകരങ്ങളും ചമച്ചു.  ഇരുപതുകരങ്ങളുടെ കരവിരുതറിയാതെ..... അരയിലല്പമെടുത്തുകുത്തിയ പഴയസാരിയ്ക്കുതാഴെ കണങ്കാലിനുപകുതിയും കടുംപച്ചയാലവൾ വരഞ്ഞു, അമ്മയുടലിന്റെ താങ്ങുകളിൽ അമ്മപ്പശുവിന്റെ ചാണകം മൂക്കുപൊത്തിയവളാ വരകളിൽ.. വേഗമില്ലാത്ത വിരസവര! ഉരക്കളംതൊട്ടുരക്കളംവരെ നടന്നുതീർത്തതൊരായുസ്സിൽ ഉലകംചുറ്റുന്ന ദൂരമായിരുന്നു മകളറിയാത്ത വേഗത...! മിഴിവരയ്ക്കുനായില്ലവൾക്കിന്നും മകളുകണാത്ത തായ്മിഴി, പഴയമുണ്ടിന്റെ കോന്തല പതിവായ് കണ്ണിനുമൊരുമറ....! ഉടലുനീട്ടിയാണ് വരച്ചത് പലനിറങ്ങളിൽ, വെറുതെചാലിച്ചെടുത്തനിറങ്ങൾ  ഇരുളുപോലെ ഒരു പാ

അതെന്താ_എന്റെഗ്യാസിന്_വിലയില്ലേ

Image
.. ഒരുമനുഷ്യൻ പ്രതിദിനം മൂന്ന് സിലിണ്ടർ ഓക്സിജൻ ഉപയോഗിക്കുന്നത്രെ... അതായത് പ്രതിദിനം ശരാശരി ₹.2400.00 രൂപയുടെ ഓക്സിജൻ..!! അപ്പോൾ ഞാൻ പ്രതിദിനം പുറത്തുവിടുന്ന കാർബൺഡൈഓക്സൈഡ് എത്ര സിലിണ്ടറാ...?? അതിനെന്താ വിലയില്ലേ...?? അതു കൂട്ടിക്കിഴിച്ചിട്ട് ബാക്കി എപ്പോൾ തരും അതുപറ... #വാൽ- മറ്റുസ്ഥലങ്ങളിലൂടെ വിടുന്ന വിലയേറിയ ഗ്യാസുകളുടെ വില കൂട്ടിയിട്ടില്ല.. #NB- (The market value of carbon dioxide amounted to approximately 10.27 billion U.S. dollars in 2022. In 2030, the global market value of carbon dioxide is forecast to reach 15.49 billion U.S. dollars. Carbon dioxide is used for a variety of applications, including as inert gas in fire-fighting, for carbonating beverages, as well as for cooling and freezing food, among other uses.)

ബംഗ്ലാവ്....

Image
മണ്ണപ്പം ചുട്ടുകളിച്ചകാലത്താണ് കൂട്ടുകാരിക്കുംകൂടി, പഴയോലയും കാട്ടുകമ്പുംചേർത്ത് ഒറ്റമുറിവീടു വച്ചത്.... കൂട്ടും കുടുംബവുമുറച്ചപ്പോൾ നാലുമുറിയുള്ള വീടാണ് തേടിയത് അച്ചനുമമ്മയ്ക്കുമൊന്ന് മക്കൾക്കിരുവർക്കും പിന്നെ എനിക്കുമവൾക്കും. അച്ഛനുമമ്മയും പോയപ്പോഴാണ് മൂന്നുമുറി വീടുതേടിയത്.. മക്കളകന്നപ്പോൾ വീണ്ടും ഒറ്റമുറിവീടുതേടിനടന്നു, മക്കളും. നാലുചുവരുകൾക്കുള്ളിലാണിന്ന്.. വീടാണോ മുറിയാണോ സായന്തന സാന്ത്വനമാണോ.? വിട്ടുപോകുന്ന ഓർമ്മകളെ ചേർത്തുതുന്നാനാകുന്നില്ലെങ്കിലും തുടിക്കുന്നുണ്ട് മനം, ബംഗ്ലാവൊന്നു പണിയണം മക്കൾക്കും രക്ഷിതാക്കൾക്കും കൊച്ചുമക്കൾക്കുമല്ലാം നിറയെ മുറികളുള്ള വലിയ ബംഗ്ലാവ്... Sree. 09.09.23.

മിത്തും ശാസ്ത്രവും

Image
# ഭാഗം -1 മിത്ത് "കുളികഴിഞ്ഞാൽ ആദ്യം പുറം(മുതുക്).. തുടയ്ക്കണം എന്നിട്ടേ മുഖവും തലയുമൊക്കെ തുടയ്ക്കാവൂ..." മുത്തശ്ശി ഉണ്ണിയെ സ്നേഹപൂർവ്വം ചേർത്തുനിർത്തി പുറംഭാഗവും പിന്നെ തലയും തുവർത്തി, തലയി അല്പം രാസ്നാദിചൂർണ്ണവും തേച്ചു.... "അതെന്താ മുത്തശ്ശ്യ... ആദ്യം മുതുകു തുടയ്ക്കണമെന്ന് പറയുന്നത്.." എന്തിനും മറുചോദ്യമുള്ള ഉണ്ണിയെ മുത്തശ്ശി മടിയിലിരുത്തി പിന്നെ ഒരു പുരാണകഥ (കാലികത്തിൽ "മിത്ത്") പറയാൻ തുടങ്ങി.. :പണ്ട് പണ്ട്... ഐശ്വര്യത്തിന്റെ ദേവതയായ ശ്രീദേവിയും ശകുനങ്ങളുടെ ദേവതയായ മൂധേവിയും തമ്മിൽ മനുഷ്യനിൽ അധിവസിക്കേണ്ട ഇടത്തെപ്പറ്റി തർക്കമായി... സൽസ്വഭാവിയായ ഐശ്വര്യത്തിന്റെ ദേവി തർക്കത്തിൽ തോറ്റുപോകുകയും അതിൻപ്രകാരം മനുഷ്യനിൽ ആദ്യം പ്രവേശിച്ച് അധിവാസമുറപ്പിക്കാനുള്ള അവസരം മൂധേവിക്ക് ലഭ്യമായുംവന്നു. ഇതു മനസ്സിലാക്കിയ നാരദമഹർഷി അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരുപായം അവതരിപ്പിച്ചു. അതനുസരിച്ച് രണ്ടു ദേവതമാരും ഗംഗാനദിയിലെത്തി അവിടെ ആദ്യം പ്രഭാതസ്നാനം കഴിയുന്ന ബ്രാഹ്മണശ്രേഷ്ഠന്റെ ശരീരത്തിൽ പ്രവേശിക്കണം കുളികഴിഞ്ഞ് ബ്രാഹ്മണൻ ആദ്യം തുവർത്തുന്ന ഭാഗം ആദ്യത്തെ ആളിനു

എന്റെ സ്നേഹം

Image
#എന്റെ_കവിത -9 എന്റെ സ്നേഹം(കവിത) ജലാശയ നടുവിലെ ഒറ്റമരമാണത്.... ജലകേളിയാടിത്തളരുന്ന ഇണപ്പക്ഷികളുടെ ഇടത്താവളമാണത്... നനഞ്ഞതൂവലുകൾ ശിഖരത്തിലവശേഷിപ്പിച്ച ജലത്തുള്ളികൾ നീരാവിയാകാൻമടിച്ച്, മരംപെയ്യുന്നതാണെന്റെ സ്നേഹം (കവിത) എന്റെ സ്നേഹം(കവിത) മഞ്ഞുമലയിൽ നിന്നുത്ഭവിക്കുന്ന അരുവി പോലെയാണ്... എത്ര പകർന്നാലും തീരാത്ത ഒരു ജല പ്രവാഹം. ജ്വലിച്ചുകൊണ്ടേയിരിക്കുന്ന ഒരു വിളക്കുപോലെയാണത്.. തിരികളിലേക്ക് പകരുമ്പോൾ.. അത് അണഞ്ഞുപോകുന്നതെങ്ങിനെ വെളിച്ചം മങ്ങിപ്പോകുന്നതെങ്ങിനെ.  ........ശ്രീ......
തകൃധിമി തിതൈ താളത്തിൽ ആഞ്ഞുപറക്കണ്  ചുണ്ടൻവള്ളം ധിമിധിമി തിതൈ കുഞ്ഞോളങ്ങൾ ചിന്നിച്ചിതറണ് താളത്തിൽ ഇരുകരയാഞ്ഞുവിളിപ്പാർപ്പോ കായൽപ്പുറമൊരുമാമാങ്കം ഇരുകരമുട്ടിയുരുമ്മിപ്പായണ് തുഴയെറിയുന്നൊരു കൈവേഗം ഉതൃട്ടാതിക്കളികാണുന്നു ഉത്തരദിക്കിലൊരപ്പാപ്പൻ തിരുവോണത്തിന്നണയാനായൊരു പനയോലക്കുടനെയ്യുന്നു പനയോലക്കുട ചൂടുന്നേരം അണിയാൻ പീതപൂഞ്ചേല കസവുപകുത്തുമടക്കിയൊതുക്കി, കുടവയർമൂടാൻ കുറുമുണ്ട്.. പതിയെനടന്നീയുലകം ചുറ്റാൻ പതുപതെമിന്നും പാദുകവും പലവുരുതേച്ചുമിനുക്കിയെടുത്തു കനകകിരീടം മികവോടെ നിറയും മധുരം ഓണപ്പാട്ടിൻ കലവറപൊട്ടിയ നാടാകെ ഓടിനടന്നീയോണം കൂടാൻ ഉഞ്ഞാൽ പാട്ടിൻ കുളിരാകാൻ ഓണപൊട്ടൻ പാഞ്ഞ നിലങ്ങളിൽ സ്നേഹം വാരി വിളങ്ങീടാൻ ഓണംനാളിൻ പൂവിളികേൾക്കാൻ  കാതോർക്കുന്നു അപ്പാപ്പൻ.... ഓണത്തപ്പാ കൂടവയറാ നീ കൂടെപ്പാടാൻ പോരാമോ ഓണപ്പാട്ടിന്നീണംകേട്ടീ ഊഞ്ഞാൽപടിമേലാറാമോ

ഒരു നാടൻപാട്ട്

        മുക്കുറ്റി പൂത്തതു കണ്ടുവോടി  ഓണമുറ്റം ചുവന്നതും കണ്ടുവോടീ.. മൂവന്തിപ്പെണ്ണിന്റെ പ്രായം തികഞ്ഞിട്ട് ചന്തം വരുത്തിയൊതുക്കിയപോൽ.. വാനം കുങ്കുമം വാരിക്കളിച്ചപോലെ, ചെമ്മാനത്തെങ്ങാനും കണ്ടുവോടിയന്തി- ച്ചന്തയ്ക്കു പോകുന്ന പൊൻപരുന്ത് രാകിപ്പറന്നിട്ട് തൂവലനങ്ങാതെ, വള്ളിയടർന്ന കിനാവുപോലെ. കാട് പുള്ളിപ്പുലികളി കാണുംപോലെ.  പൊൻതിരപൊങ്ങണ കണ്ടുവോടീ കായലമ്പാടും തുള്ളണ കണ്ടുവോടീ.. ഓളപ്പരപ്പിലൊരായിരം ചുണ്ടന്മാരായത്തിൽ പായണ കണ്ടുവോടീ.... വഞ്ചിപ്പാട്ടിന്റെയീണവും കേട്ടുവോടീ... കുങ്കുമചോപ്പുള്ള പെണ്ണിനെക്കണ്ടാടി ചന്തം തുടിക്കണ മോറു കണ്ടാ.. ഓണക്കളിക്കാളുകൂടുന്നനേരത്ത്  നാണിച്ചു നിക്കണ കാഴ്ചകണ്ടോ... കാലു മണ്ണിൽവരയ്ക്കണ ചേലുകണ്ടാ... മാറുമറച്ചൊരു പെണ്ണിനെ കണ്ടോടീ ചേറു പുരണ്ട കവിളുകണ്ടാ.. കാരിരുൾ തോല്ക്കും നിറമാണതെങ്കിലും പൂവുപോൽ ചേലുള്ള ചങ്കവൾക്ക്.. അത്ത പൂക്കളംപോലൊരു മോറവൾക്ക്... ചന്തം വരുത്താത്ത പെണ്ണിനെകണ്ടവ- രന്തിച്ചു ചിന്തിച്ചു ചൊല്ലിപോലും പെണ്ണിവൾ സുന്ദരി മെയ്യാലയല്ലേലു- മുളളാലെ പെണ്ണിവളാണ് പെണ്ണ്.. മനം നെയ്യാമ്പലൊത്തൊരു പെണ്ണിവള്... ചിന്തിച്ചു നിക്കാതെ പൂക്കളംതീർക്കണം വായ്ക്കുരവയ്ക്കാറുപെണ്ണുവ

പനിക്കിനാവിന്റെ_മണം

Image
. പനിക്കിടക്കയിൽ പകൽമയക്കത്തിൽ നെറുക തലോടിയതാരാകാം... പച്ചിലക്കുരുന്നുകൾ തൊട്ടുരിയാടാതടർത്തി നാട്ടുമരുന്നുകൂട്ടിയ അമ്മകൈമണമല്ലതിന്... തുള്ളിമരുന്നുകൾ ജീവവായുവിന് വഴിതെളിച്ചുകൊടുത്ത നാസികത്തുമ്പിലേറ്റമണം...? വൈദ്യരസതന്ത്രം മെനഞ്ഞെടുത്ത കുപ്പിമരുന്നുകളുടെ ആശുപത്രിമണമല്ലത്.. പച്ചരികുതിർത്തുപൊടിച്ച് തേങ്ങാപ്പാലുചേർത്തുകുഴച്ച് നെയ്യ്പുരട്ടി ചുട്ടെടുത്ത കൈയ്യപ്പത്തിന്റെ ഗന്ധം....! അതേ... അമ്മമ്മയുടെ ഗന്ധം...!!!. sree. 9.1.23.

നിന്നെക്കുറിച്ചോർക്കുമ്പോൾ

കളിപ്പാവകൾ

Image
നിഴൽപൊത്തുകളിൽ ഞാനൊളിപ്പിച്ചുവച്ച മയിൽപ്പീലിത്തുണ്ടുകൾ, മഞ്ചാടിമണികൾ, വളപ്പൊട്ടുകൾ, വർണ്ണത്തുണ്ടുകൾ... എല്ലാം തേടിവന്നതാണ്  നീയെന്ന്, നിനക്കൊപ്പമവ  എന്നെവിട്ട് പതിയെ   നിൻ കളിവണ്ടിയിലേറിയപ്പോഴാണ് ഞാനറിഞ്ഞത്...!! എന്നാൽ.......  വിരൽത്തുമ്പിൽ വിടർന്നുവളരുന്ന വിസ്മയക്കാഴ്ചപ്പെട്ടി, നിന്റെ കളിക്കോപ്പായനാൾ എന്റെ മയിൽപ്പീലികൾ മഞ്ചാടിമണികളെ ഭയന്നു, മച്ചിങ്ങവണ്ടിയേറിമരിച്ച കളിപ്പാവകൾ തുറിച്ച കണ്ണുകളും ചിതലരിച്ച ശിരസ്സുമായി പെരുവഴിത്തൊട്ടിയിൽ മാനംനോക്കി കിടക്കുന്നു മയക്കമെന്ന മട്ടിൽ.  #ശ്രീ

ഷാപ്പിലെ_പാട്ട്

Image
തട്ടിപ്പൊളിക്കണ് തട്ടുപൊളിക്കണ് ഞെട്ടിത്തെറിക്കണ് ചാളക്കറി... ചട്ടിയിൽ തുള്ളണ് ചട്ടുകവട്ടത്തിൽ ചട്ടംമറന്നൊരു വട്ടംകണ്ണി*.... അന്തിവിളക്കിലെ* കള്ളുകുടത്തില് കണ്ണുമുടക്കണ് കണ്ണപ്പന്... മൂത്തത് ചാമിക്ക് പൂത്തത് ചിണ്ടന് ഷാപ്പിലെ കള്ളിനും ജാതിക്കളി.....   #sree ..... *അന്തിവിളക്ക്- തിരുവനന്തപുരം വെള്ളായണി-പുഞ്ചക്കരിഭാഗത്തെ കിരീടം പാലത്തിനടുത്തുള്ള ഒരുസ്ഥലം. (രാജഭരണകാലത്ത് അന്തിവിളക്ക്തെളിക്കുമായിരുന്ന പുഞ്ചക്കരി-നിലമങ്കരിപാടശേഖരത്തിനടുത്തെ സ്ഥലം) ചിത്രം. പുഞ്ചക്കരി ഷാപ്പ്.  

മത്സ്യവിപണി_അഥവാ_വിക്രമാദിത്യനും_വേതാളവും

Image
.. ഒരുഗ്രാമത്തിന്റെ ഒത്തനടുക്ക് ഒരു മത്സ്യമാർക്കറ്റ് ഉണ്ടായിരുന്നു. അവിടെ പതിവായി മത്സ്യമെത്തിച്ചിരുന്നത് ഗ്രാമീണരായ നാലഞ്ചാളുകളായിരുന്നു. ഭക്ഷണത്തിൽ ധാരാളം മത്സ്യവിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്ന ഗ്രാമവാസികളെല്ലാം മത്സ്യം വാങ്ങിയിരുന്നത് ഈ മാർക്കറ്റിൽ നിന്നായിരുന്നു. മത്സ്യസ്രോതസ്സായ കടൽ ആ ഗ്രാമത്തിന് വളരെ അകലെയായിരുന്നതിനാൽ സാധാരണക്കാരായ ഗ്രാമീണർ കടൽത്തീരത്തിലേക്ക് പോകാറേയില്ലായിരുന്നു. ദിവസങ്ങൾ കഴിയവെ ഒരുനാൾ പെട്ടെന്ന് ആ മാർക്കറ്റിൽ പുതിയ ഒരു ബോർഡ് സ്ഥാപിക്കപ്പെട്ടു... മത്സ്യം ആവശ്യമുള്ളവർ ആ ബോർഡിന് താഴെയുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ടാൽ നല്ല പെടയ്ക്കണമീൻ വീട്ടിലെത്തുമെന്നും ആയതിന്റെ തുക പുതിയ paperless വിനിമയ സംവേദനിയായ സംവിധാനത്തിലൂടെ വായുമാർഗ്ഗം ഒടുക്കാമെന്നുമായിരുന്നു ആ ബോർഡ് ഉദ്ഘോഷിച്ചത്. ആയതിന് ഗ്രാമമുഖ്യന്റെ ആശംസാക്കുറിപ്പും മേമ്പൊടിയായി ചേർത്തിരുന്നു.  യാഥാസ്ഥിതികരായ ഗ്രാമീണർ ആ ബോർഡ് അത്രകാര്യമാക്കിയില്ല എന്നാൽ നാട്ടിലെ പരിഷ്കാരികളായ ചെറുപ്പക്കാർ ആ പുതിയ വിദ്യ പരീക്ഷിക്കാൻതന്നെ തീരുമാനിച്ചു. പൊതുവെ എന്തും ആദ്യം പരീക്ഷിക്കുന്ന ഗ്രാമത്തിലെ യുവജനത ആദ്യമേ തങ്ങളുടെ ഫോണിൽ പേപ്പർരഹിത പ

സംഘഗാനം

_വിത്തും കൈകോട്ടും_ കൊയ്ത്തുകഴിഞ്ഞൊരു പാടത്ത് ആറ്റക്കിളികൾ പാറുന്നു.. ഞാറ്റടി നടുവാൻ നേരത്താ ഞാറപ്പക്ഷി ചിലയ്ക്കുന്നു..... "വിത്തും കൈകോട്ടും... വിത്തും കൈകോട്ടും.."       (കൊയ്ത്തുകഴിഞ്ഞൊരു..... വിത്തുവിതയ്ക്കാനച്ഛൻ കരുതിയ വിത്തുകളെല്ലാം വിറ്റുണ്ടു ..  പട്ടിണിമൂത്തൊരു പത്തായപ്പുര, പുത്തൻനെല്ലു കിനാക്കണ്ടു..  "പാടത്തെന്തുണ്ട് മുണ്ടകനെവിടുണ്ട്..."          (കൊയ്ത്തുകഴിഞ്ഞൊരു..... കൈകുഴയൊട്ടിയ കൈകോട്ടവിടെ ചേറിൽപുതയാൻ കനവുണ്ടൂ മുണ്ടകവിത്തിനു പാടമൊരുക്കാൻ ഇടവംമാറാൻ കൊതിപൂണ്ടു... "കർക്കിടമഴയുണ്ടേ ഇനി മടവയടയ്ക്കണ്ടേ.."         (കൊയ്ത്തുകഴിഞ്ഞൊരു..... കാണംവിറ്റുമൊരോണംകൂടിയ,  കഥയറിയാത്തവരെന്തറിയാൻ പാടംവറ്റിയകഥയറിതൊരു മേടവിഷുക്കിളി പാടുന്നു... "വിത്തും കൈകോട്ടും... വിത്തും കൈകോട്ടും.."        (കൊയ്ത്തുകഴിഞ്ഞൊരു.....

കൃഷ്ണഭക്തിഗാനം

പൂവായെനിക്കൊരു പുനർജന്മമെങ്കിലോ തുളസിതൻ കതിരാകണം നറുമഞ്ഞണിഞ്ഞൊരു പൊൻപ്രഭാതത്തിലാ തിരുമാറിലഭയമാകേണം ഒരുഗോപിക ക്കുളിരായിടേണം... അതിവേഗമോടുമൊരശ്വജന്മം വേണ്ട അതിലോലമാം മയിലായിടേണ്ട.... മൃദുകൂജനക്കുയിൽ സ്വരവുമുതിർക്കേണ്ട, ഒരുപൈക്കിടാ ജന്മമാകേണം നിന്റെ നറുപാദമെന്നും നുകരേണം... ഹരിനാമകീർത്തനം നിത്യംമുഴങ്ങുന്ന ഗുരുവായൂർനടയിലെ തരുവാകണം കണിനാളുനോക്കാതെ നിത്യം പൊഴിക്കണം കടുപീതവർണ്ണത്തിൽ നറുപൂവുകൾ.. ഒരുജന്മമിനിയും ബാക്കിയെങ്കിൽ.... 11.07.22 @sree.
നിറയെ യാത്രക്കാരുള്ള ബസ്റ്റോപ്പാണിവിടം.. ചിലർക്ക് വേഗം ബസ്സ് കിട്ടി സ്ഥലമൊഴിയുന്നു... ഓരോ യാത്രക്കാരനുമുള്ള ബസ്സ് അയാളെയുംകൊണ്ട് പോകുമ്പോൾ അവശേഷിക്കുന്നവർ പ്രത്യാശയോടെ ആ യാത്രാവഴിയിലേക്ക്  കണ്ണുകൾ പായിക്കുന്നു നെടുവീർപ്പുകളോടെ.. യാത്രപോയവനൊരിക്കലും പിൻനോട്ടമെറിയാറില്ല കാത്തുനിൽക്കുന്നവന് കണ്ണുകഴയ്ക്കുന്നത് മിച്ചം തനിക്കായുള്ള വണ്ടി വന്നണയുംവരെ സഹയാത്രാകാംക്ഷികളുമായാണ്  ബന്ധങ്ങൾ(ബന്ധനങ്ങൾ) പോയവരുടെവിശേഷം പങ്കുവയ്ക്കലാണ് മുഖ്യം പോകേണ്ടവനാരാദ്യ- മെന്നറിവില്ലാത്തവർ വരേണ്ടവരാദ്യമാരെന്നും. വരുംവണ്ടിയാരുടേതെന്നും നിശ്ചയമില്ലാത്തവർ പോയവന്റെ ചർച്ചമാത്രം കേമം

മേരിക്കുണ്ടൊരുകുഞ്ഞാട്

Image
 " ഞാൻ ചത്താപ്പോലും ഈ "മനേല്" നീ കാലെടുത്തുകുത്തരുത്..." മേരിയുടെ ആക്രോശംകേട്ട് ക്ലാര മറുപടിയ്ക്ക് അരനിമിഷം പതറിയെങ്കിലും മേരിയുടെ  നാലുകാൽ ഓലപ്പുര ഒന്നു പുളകിതയായി... പലപ്പോഴും "നശിച്ച കൂര" എന്നുമാത്രം പുലമ്പിയിരുന്ന ആളാണ് ഇപ്പോൾ തന്നെ 'മന' എന്നു വിശേഷിപ്പിക്കുന്നത്...!! "ഓ നിന്റെ "കൊട്ടാര"ത്തിലല്ലേലും ആരുവരണെടീ കൂറേ... എന്റെ പട്ടിവരും.." ക്ലാരയുടെ മറുപടികേട്ട് കൂരയ്ക്ക് വീണ്ടും രോമാഞ്ചമുണ്ടായി ക്ലാര തന്നെയിതാ കൊട്ടാരമെന്ന് വിശേഷിപ്പിക്കുന്നു... കുടിൽ വിശ്വാസംവരാതെ പിന്നാമ്പുറത്ത് തന്റെ  ഓലമറചേർന്ന് മണ്ണുമാന്തിശയിക്കുന്ന ക്ലാരയുടെ നായ ചിമ്പുവിനെ നോക്കി... അവനാകട്ടെ "കഥയെന്തുകണ്ടു.." എന്നമട്ടിൽ കണ്ണുചിമ്മി.  വിഷയം കുഞ്ഞാടാണ്.. മേരിയുടെ കുഞ്ഞാട്.. ഓർമ്മയില്ലേ "മേരിക്കുണ്ടൊരു കുഞ്ഞാട്...  മേനിവെളുത്തൊരുകുഞ്ഞാട്.... " കഥയിലെ മേരിയുടെ കുഞ്ഞാട് വളർന്നു... ഇമ്മിണി ബല്യ ഒരാടായെങ്കിലും മേരിക്കും നാട്ടാർക്കും അതു മേരിയുടെ കുഞ്ഞാടാണ്. കുഞ്ഞാടേന്ന് നീട്ടിവിളിച്ചാൽ കുഞ്ഞാടല്ലാതിരുന്നിട്ടും അതു വായിലെ പ്ലാവില തുപ്പിക്കളഞ്

മകന്റെ കുപ്പായം

Image
അച്ഛൻ മരിച്ചനാളിലാണ് "അച്ഛാ"എന്ന വിളി അപ്രസക്തമായത് മകന്റെ കുപ്പായവും..!! ഗതകാലസ്മരണകളിൽ ആ കുപ്പായമിടയ്ക്കിടെ ഉടലിൽ പറ്റിച്ചേരാറുണ്ട്.. വിളിയൊച്ചയില്ലാതൊരു പകലസ്തമിക്കുമ്പോൾ, തനിയെ ഊർന്നുവീഴാറുമുണ്ട്..   ഇന്നും..., മനസ്സിന്റെ നേരറകളിൽ സ്വർണ്ണക്കൊളുത്തുവച്ച് പൂട്ടിവച്ചിട്ടുണ്ട്  "അച്ഛ..." എന്ന വിളിയൊച്ചയെന്തിനോ.. ഹൃദയഭിത്തിയിലെ കുറുംചുവരിൽ കെട്ടിയ നേരിയ അയയിൽ, തൂങ്ങിയാടുന്നുണ്ടിന്നും മകന്റെ മുഷിഞ്ഞ കുപ്പായം..  നനുവിരൽസ്പർശനം കാത്ത്, ഒരു പിൻവിളി കാതോർത്ത്... ഓർമ്മകളിലെ ഭൂതകാലം  ഉള്ളിലെപ്പോഴും തീവിഴുങ്ങിപ്പക്ഷിയുടെ ഉദരംപോലെ കത്തുമ്പോൾ,  എങ്ങനെയാണ് ജീവിതത്തിന്റ  മേച്ചിൽപ്പുറങ്ങളിൽ ആർക്കുവേണ്ടിയാകിലും, നന്നായി പുഞ്ചിരിക്കുക..? @ശ്രീ. 20/07/21

#അഞ്ചു_താക്കോലുകൾ

Image
അഞ്ചു താക്കോലുകൾ ഭദ്രമാണയാളിലവ.. ആദ്യത്തേത് അല്പം വലുതാണത് ചെമ്പുനിറം പൂണ്ടത്.. നീണ്ട താക്കോലിനറ്റം ദീർഘവൃത്തം, മുന്നക്ക നമ്പർപതിച്ചത് തീർച്ചയായും അതൊരു വീടിന്റെ മുൻവാതിലിനുള്ളത്... അയാളുടെ സ്നേഹവീടിന്റെ താക്കോൽ...!! ഒന്നൊരിരുമ്പ് ചാവി.. പരുക്കനാണത് തുരുമ്പുതുടച്ചെടുത്തത്.. പകലുതീരുന്നനേരം, ഗേറ്റടച്ചുപൂട്ടുമ്പോളത് കിരുകിരെ ഒച്ചയുണ്ടാക്കുന്നു...!! മറ്റൊരെണ്ണം സ്റ്റീൽ നിറംപൂണ്ടത് അഗ്രഭാഗം കറുത്ത ഉദരംവീർത്ത്, ഞെക്കുബട്ടണുകളുള്ളത്... അതയാളുടെ പ്രിയവാഹനത്തിന്റേതാണ് സത്യം....!! ഇനിയൊരുവൻ നീണ്ടവിരൽപോലെ കൊത്തുപണികളാലലംകൃതം അതയാളുടെ അലമാരയെ ഭദ്രമാക്കിവയ്ക്കുന്നു... കൂട്ടത്തിൽ കുറുകിയോൻ.. സ്വർണ്ണവർണ്ണൻ ഇടയിലിടുങ്ങിയെന്നും ശ്വാസംമുട്ടുന്നവനെങ്കിലും അവനയാളുടെ അരുമ.. ആമാടപ്പെട്ടിയുടെ സൂത്രചാവിയവൻ.... അഞ്ചു താക്കോലുകൾ ഇരുമ്പുചുറ്റുവളയത്തിൽ ഗുരുവായൂരപ്പന്റെ ലോക്കറ്റുമായി അയാളുടെ സ്വപ്നക്കൊളുത്തിലാണവ...! തിണ്ണയുറക്കം വിട്ടുണരുമ്പോൾ ചാവാലിനായ്ക്കളവ കട്ടെടുത്തുപോകാതിരിക്കാൻ ഹൃദയഭിത്തിയിലാണയാളവ തൂക്കിയിടുന്നത് നിത്യം. Sree. 21.05.23

കൂട്ടുപ്രതി

Image
ഓർമ്മകൾ.., അവയെന്റെ വാതായനപ്പുറം  ചിലയ്ക്കാറുണ്ടെന്നും.. പരസ്പരമവ വാതോരാതെ, എന്തെക്കെയോ....!! ഗൃഹാതുരമായ മനവുമായാണ് ഞാനപ്പോൾ  വാതായനം  മലർക്കെ തുറന്നത്... ഭയന്നിട്ടാകണം.. (ലജ്ജകൊണ്ടല്ല തീർച്ച) വിജാഗിരികളുടെ അപശ്രുതിതീരുംമുമ്പവ ഓടിയൊളിക്കുന്നു...!! ഇരുളിലേക്ക്...? എത്ര ചികഞ്ഞിട്ടും തിരികെയണയാതെ, മസ്തിഷ്കവടുക്കളിൽനിന്നവ എന്നോ പറന്നുപോയിരിക്കുന്നു. വിചാരണയ്ക്കുവച്ചത് മറന്നുപോയ സത്യങ്ങൾ തേഞ്ഞുപോയ നന്മകൾ.. ജീവന്റെ കോടതിമുറിയിൽ കാലം മാപ്പുസാക്ഷി പ്രായം കൂട്ടുപ്രതി... #sree.  

40 നമ്പർ മഴ

Image
"ച്ഛാ.... ഈ മഴയൊന്ന് നനഞ്ഞോട്ടെ ഞാനും..? " കുഞ്ഞിചെക്കന്റെ കൊഞ്ചൽ കേട്ടാണ്. മുഖമുയർത്തിനോക്കിയത്... ചിക്കുപായ മടക്കി ഉണങ്ങാനിട്ട പുന്നെല്ല് കൂട്ടിവാരുകയാണ്. ഇതൊന്ന് തളത്തിലാക്കിയിട്ടുവേണം ചിക്കിയിട്ട വയ്ക്കോൽ കൂട്ടാൻ... നൂൽമഴയാണ്.. അധികം നനയില്ല എന്നാലും പുന്നെല്ലിന് നനവ് കേടാണ്. വൈയ്ക്കോലിന് സാരമില്ല. നാളെ വെയിലുവരുമ്പോൾ വീണ്ടും ചിക്കിയിടാം. കൂട്ടിവച്ചത് കോലുകൊണ്ട് കുത്തിമറിക്കുമ്പോൾ ആവിയെഞ്ചിനിൽ നിന്നെന്നപോലെ ചൂടുയരും. പകുതിവെന്തപോലാകും വയ്ക്കോൽ. സാരമില്ല. ഈയാണ്ടിന് പശുവിനും കിടാവിനും തിന്നുതീർക്കാനുള്ളതേ വരൂ. നെല്ല് അങ്ങനല്ലല്ലോ.. അടുത്താണ്ടിനപ്പുറം വിത്തുകൂടിയാണ്.. കിരുകിരെ ശബ്ദിക്കുന്ന ഉണക്കുവേണം. പിന്നെ വൃത്തിയാക്കി ചൂടാറ്റി പത്തായത്തിൽ നിറയ്ക്കണം... " ച്ഛാ.... ഞാനും വരട്ടെ മഴയത്ത്...? " ആറുവയസ്സുകാരന്റെ കൊഞ്ചൽ വീണ്ടും.. "നീയെറങ്ങടാ കുട്ടാ..." മറുപടി തീരുംമുമ്പ് അവനും മുറ്റത്തേയ്ക്ക്..  "ഈ ചെക്കനിതെന്നാ കേടാ... ങ്ങള് കണ്ടില്ലേയിദ്...? വേനൽമഴയാ.. പുതുമഴ.. പനിപിടിക്കാൻ ഇനിയെന്താ വേണ്ടത്..." പറമ്പിൽനിന്ന് കന്നിനെയഴിച്ച് വിട്ട് അവളും മുറ്റത്ത

പിൻനടത്തം

Image
കടലാഗ്രഹിക്കുമ്പോൾ   കാറ്റുപിടിക്കുന്നില്ല...  ജലമാഗ്രഹിക്കുമ്പോൾ  തിരമാലയാകുന്നുമില്ല...* എങ്കിൽ, മനസ്സാഗ്രഹിക്കുമ്പോൾ  ഈ തിരമാലജീവിതം കൈവിടാമായിരുന്നു... തിരികെയൊഴുകി പുഴക്കുളിരിലൂടെ മാനത്തുകണ്ണികളെത്തഴുകി ഇണയരയന്നങ്ങൾക്ക് കുളിരേകി..  പിന്നിലേക്ക്, പൈക്കുരുന്നുകളുമായി കേളിയാടി അരുവികളിലെ സ്ഥലപരിമിതികളിലിഴുകി കൈതോടുകളിൽ ആർത്തുചിരിച്ച് നീർച്ചാലുകളിൽ തുള്ളിക്കുതിച്ച് പിന്നിലേയ്ക്ക്....  പിന്നെയും പിന്നിലേയ്ക്ക് മലമടക്കിന്റെ ഗർഭഗൃഹത്തിലേക്ക് പാഞ്ഞോടാനായെങ്കിൽ.... ആ മടിത്തട്ടിലെങ്ങാൻ അഭയംതേടാനായെങ്കിൽ വീണ്ടുമങ്കുരിക്കാതെ നിത്യസമാധിയായെങ്കിൽ.. എങ്കിൽ,.. തിരകളെന്ന അഹങ്കാരത്തിന്റെ മേലങ്കിതുന്നിയ കൊടുംതടവുകളെ മുഴുവനും കറിയുപ്പാക്കിയുരുക്കുംവരെ കാത്തിരിക്കേണ്ടതില്ലായിരുന്നു... #sreekumarsree.. 20.3.20 (*തിരമാലകള്‍ കടലിന്റെ ആവശൃമല്ല  കാറ്റിന്റെ ആശയാണ്....  ഒഴുക്ക് ജലത്തിന്റെ ആഗ്രഹമല്ല നിമ്നോന്നതകളുടെ അഹങ്കാരമാണ് - ഖലീല്‍ ജിബ്രാൻ‍)