കൂട്ടുപ്രതി


ഓർമ്മകൾ..,
അവയെന്റെ
വാതായനപ്പുറം 
ചിലയ്ക്കാറുണ്ടെന്നും..
പരസ്പരമവ
വാതോരാതെ, എന്തെക്കെയോ....!!

ഗൃഹാതുരമായ മനവുമായാണ്
ഞാനപ്പോൾ 
വാതായനം 
മലർക്കെ തുറന്നത്...
ഭയന്നിട്ടാകണം..
(ലജ്ജകൊണ്ടല്ല തീർച്ച)
വിജാഗിരികളുടെ
അപശ്രുതിതീരുംമുമ്പവ
ഓടിയൊളിക്കുന്നു...!!
ഇരുളിലേക്ക്...?
എത്ര ചികഞ്ഞിട്ടും
തിരികെയണയാതെ,
മസ്തിഷ്കവടുക്കളിൽനിന്നവ
എന്നോ പറന്നുപോയിരിക്കുന്നു.

വിചാരണയ്ക്കുവച്ചത്
മറന്നുപോയ സത്യങ്ങൾ
തേഞ്ഞുപോയ നന്മകൾ..
ജീവന്റെ കോടതിമുറിയിൽ
കാലം മാപ്പുസാക്ഷി
പ്രായം കൂട്ടുപ്രതി...
#sree.
 





Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം