ഭക്തിഗാനം- അയ്യപ്പൻ

പതിനെട്ടു പടികേറും
ഭക്തപാദങ്ങളിൽ
ഒരുധൂളിയായിഞാൻ
പടർന്നുവെങ്കിൽ..
ഇരുപാദമില്ലാത്ത
പാപിയീ ജന്മവും
ഭഗവാന്റെ തിരുനട
കണ്ടേനേ... മനം
മലയിലെ മയിലായി
വിടർന്നേനെ.....
                    (പതിനെട്ടു.......
ഘൃതനാളികേരവും 
കർപ്പൂരവും സദാ
എരിയുന്നൊരാഴിതൻ
ധൂമമായ് മാറുകിൽ
ധ്വജമതിൽ വിലസുന്ന
തുരഗത്തെ വന്ദിച്ച്
ഭഗവാനു കുളിർമഴയാകേണം...
മനം തുളസീമാലധരിക്കേണം.
                 ( പതിനെട്ടു.....

ഹരിദ്രലേപനം നാളികേരംജീവൻ
മാളികപ്പുറമുറ്റം ശയനപ്രദക്ഷണം...
വാവരുസോദരനടയിൽ വണങ്ങി,
ജീവന്റെയുപ്പുഭുജിക്കണം നേദ്യം
ജീവിതം, ഉപ്പുപോലലിയേണം...
                  (പതിനെട്ടു.... 


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം