നിന്നെക്കുറിച്ചോർക്കുമ്പോൾ
നിന്നെക്കുറിച്ചോർക്കുമ്പോൾ
നിലാവിനാകെയും നറുഗന്ധം...
ആ നിലാവിലലിഞ്ഞിരിക്കുമ്പോൾ
നീയൊരു സാന്ത്വന സ്പർശം
ആ നനുസ്പർശമേറ്റിരിക്കുമ്പോൾ
ഇരുപാടുനിന്നുമൊരു
പ്രണയനദി....,
ആ നദിയിൽ നിലയറ്റൊഴുകവെ
അതു കൈവഴിയായൊഴുകുന്നു
കൈവഴികളിലൊതുങ്ങുമ്പോൾ
നദി നീരുറവയിലൊതുങ്ങുന്നു..
അതിലുമലിയാനായുമ്പോൾ
അതിലത്തുമ്പിലെ നീർമണി...!
നീർമണിക്കോ മകരക്കുളിർ...!
ഹൃദയച്ചെപ്പിലടക്കുവാൻ
ഇലക്കുമ്പിളിൽ പകർത്തവെ
വിരൽത്തുമ്പിലൂടൂർന്നുപോയി
എന്റെ പ്രണയനീർമണി..
വീണ്ടും ചെറുനദിയായ്
ഇരുപാടും നനനനച്ച് കുളിരായ്,
നിറയെ തിരനിറഞ്ഞൊരു കടലായ്....
കടലിനുമേൽ വെള്ളിനിലാവായ്..
ആ നിലാവിനാകെ സുഗന്ധമായ്...
പിന്നെയും
നിന്നെക്കുറിച്ചോർക്കുമ്പോൾ
നിലാവിനാകെയും സുഗന്ധം.
,.................ശ്രീ
Comments