കൃഷ്ണഭക്തിഗാനം


പൂവായെനിക്കൊരു പുനർജന്മമെങ്കിലോ
തുളസിതൻ കതിരാകണം
നറുമഞ്ഞണിഞ്ഞൊരു
പൊൻപ്രഭാതത്തിലാ
തിരുമാറിലഭയമാകേണം
ഒരുഗോപിക ക്കുളിരായിടേണം...

അതിവേഗമോടുമൊരശ്വജന്മം വേണ്ട
അതിലോലമാം മയിലായിടേണ്ട....
മൃദുകൂജനക്കുയിൽ സ്വരവുമുതിർക്കേണ്ട,
ഒരുപൈക്കിടാ ജന്മമാകേണം
നിന്റെ നറുപാദമെന്നും നുകരേണം...

ഹരിനാമകീർത്തനം നിത്യംമുഴങ്ങുന്ന
ഗുരുവായൂർനടയിലെ തരുവാകണം
കണിനാളുനോക്കാതെ
നിത്യം പൊഴിക്കണം
കടുപീതവർണ്ണത്തിൽ നറുപൂവുകൾ..
ഒരുജന്മമിനിയും ബാക്കിയെങ്കിൽ....

11.07.22 @sree.

Comments

Anonymous said…
ഹൃദ്യമായ വരികൾ

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം