കവി അയ്യപ്പൻ

*പേരിടാത്ത കവിത*

"കരളുപങ്കിടാ"നില്ലെന്ന് പണ്ടുനീ
ഹൃദയഭാഷയിൽ ചൊന്നുവെന്നാകിലും
കരളു കിനിയുന്ന വാക്കിനാലെത്രയും
കവിത തന്നു മറഞ്ഞു പോയ് സ്നേഹമേ...


ഒരുതിരിനാളമാണു  നീ ഞങ്ങൾ തൻ
ഹൃദയ വടുവിലൂടുൾപ്രകാശത്തിനായ്
കവിതയെന്നു പേരേകി പകർന്നു പോയ്,
കദനമേറെ നിറഞ്ഞ 
സമസ്യകൾ..

 "ഇരുളിലോട്ടു വിളക്കുപുതഞ്ഞ"പോൽ
തിരിയണഞ്ഞു പോയ്,
ഇരുളൊരു സത്യമായ്...
കരുതിവയ്ക്കുവാൻ
വാക്കിന്റെ വരുതിയാൽ
പലതുമേകിയുദാത്ത ശബ്ദങ്ങളായ്...

അമരനാണു നീയെന്നറിയുന്നു നിൻ
വരികൾ പലവുരു  പൂവിട്ടുനിൽക്കുന്ന,
വഴിയിലിടറിക്കൊഴിഞ്ഞനിൻ വാക്കുകൾ
പുതിയതളിരുകളായതറിഞ്ഞുവോ... 

ഹൃദയവടുവിലെ ചെമ്പനീർപ്പൂവുകൾ
അമര തത്വം പറഞ്ഞോരുപഹാരം
മൃതിയിലൊഴുകാതെ
കാത്തിടാമപ്പൂവിൻ
ഇതളു കൊണ്ടൊരു
കാവ്യം ചമച്ചിടാം...

"മരണവീട്ടിലെ തോരാമഴയിൽ" നാം
പതിയെ നനയുവാൻ ആയുകയാണെന്നാൽ
കവിതകൊണ്ടു നീ തീർത്ത പെരുമഴ
നനയുകില്ലെങ്കിൽ 
ഞങ്ങൾ സ ഹൃദയരോ..?

Sree. 18.10.23
*21.10.2023 കവി ശ്രീ അയ്യപ്പൻ ഓർമ്മദിനം*


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്