എന്റെ സ്നേഹം

#എന്റെ_കവിത -9
എന്റെ സ്നേഹം(കവിത)
ജലാശയ നടുവിലെ
ഒറ്റമരമാണത്....
ജലകേളിയാടിത്തളരുന്ന
ഇണപ്പക്ഷികളുടെ
ഇടത്താവളമാണത്...
നനഞ്ഞതൂവലുകൾ
ശിഖരത്തിലവശേഷിപ്പിച്ച
ജലത്തുള്ളികൾ
നീരാവിയാകാൻമടിച്ച്,
മരംപെയ്യുന്നതാണെന്റെ സ്നേഹം (കവിത)

എന്റെ സ്നേഹം(കവിത)
മഞ്ഞുമലയിൽ നിന്നുത്ഭവിക്കുന്ന
അരുവി പോലെയാണ്...
എത്ര പകർന്നാലും തീരാത്ത
ഒരു ജല പ്രവാഹം.
ജ്വലിച്ചുകൊണ്ടേയിരിക്കുന്ന
ഒരു വിളക്കുപോലെയാണത്..
തിരികളിലേക്ക് പകരുമ്പോൾ..
അത് അണഞ്ഞുപോകുന്നതെങ്ങിനെ
വെളിച്ചം മങ്ങിപ്പോകുന്നതെങ്ങിനെ. 
........ശ്രീ......

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്