പനിക്കിനാവിന്റെ_മണം

.

പനിക്കിടക്കയിൽ
പകൽമയക്കത്തിൽ
നെറുക തലോടിയതാരാകാം...
പച്ചിലക്കുരുന്നുകൾ
തൊട്ടുരിയാടാതടർത്തി
നാട്ടുമരുന്നുകൂട്ടിയ
അമ്മകൈമണമല്ലതിന്...

തുള്ളിമരുന്നുകൾ
ജീവവായുവിന്
വഴിതെളിച്ചുകൊടുത്ത
നാസികത്തുമ്പിലേറ്റമണം...?
വൈദ്യരസതന്ത്രം
മെനഞ്ഞെടുത്ത
കുപ്പിമരുന്നുകളുടെ
ആശുപത്രിമണമല്ലത്..

പച്ചരികുതിർത്തുപൊടിച്ച്
തേങ്ങാപ്പാലുചേർത്തുകുഴച്ച്
നെയ്യ്പുരട്ടി ചുട്ടെടുത്ത
കൈയ്യപ്പത്തിന്റെ ഗന്ധം....!
അതേ...
അമ്മമ്മയുടെ ഗന്ധം...!!!.
sree. 9.1.23.

Comments

Anonymous said…
നല്ല വരികൾ ... എങ്ങോ നഷ്ടമായ ആ ഓർമ്മകളിലൂടെ..

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം