തകൃധിമി തിതൈ താളത്തിൽ
ആഞ്ഞുപറക്കണ് 
ചുണ്ടൻവള്ളം
ധിമിധിമി തിതൈ കുഞ്ഞോളങ്ങൾ
ചിന്നിച്ചിതറണ് താളത്തിൽ

ഇരുകരയാഞ്ഞുവിളിപ്പാർപ്പോ
കായൽപ്പുറമൊരുമാമാങ്കം
ഇരുകരമുട്ടിയുരുമ്മിപ്പായണ്
തുഴയെറിയുന്നൊരു കൈവേഗം

ഉതൃട്ടാതിക്കളികാണുന്നു
ഉത്തരദിക്കിലൊരപ്പാപ്പൻ
തിരുവോണത്തിന്നണയാനായൊരു
പനയോലക്കുടനെയ്യുന്നു
പനയോലക്കുട ചൂടുന്നേരം
അണിയാൻ പീതപൂഞ്ചേല
കസവുപകുത്തുമടക്കിയൊതുക്കി,
കുടവയർമൂടാൻ കുറുമുണ്ട്..
പതിയെനടന്നീയുലകം ചുറ്റാൻ
പതുപതെമിന്നും പാദുകവും
പലവുരുതേച്ചുമിനുക്കിയെടുത്തു
കനകകിരീടം മികവോടെ
നിറയും മധുരം ഓണപ്പാട്ടിൻ
കലവറപൊട്ടിയ നാടാകെ
ഓടിനടന്നീയോണം കൂടാൻ
ഉഞ്ഞാൽ പാട്ടിൻ കുളിരാകാൻ
ഓണപൊട്ടൻ പാഞ്ഞ നിലങ്ങളിൽ
സ്നേഹം വാരി വിളങ്ങീടാൻ
ഓണംനാളിൻ പൂവിളികേൾക്കാൻ 
കാതോർക്കുന്നു അപ്പാപ്പൻ....
ഓണത്തപ്പാ കൂടവയറാ നീ കൂടെപ്പാടാൻ പോരാമോ
ഓണപ്പാട്ടിന്നീണംകേട്ടീ
ഊഞ്ഞാൽപടിമേലാറാമോ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്