നിന്നോളം.....
നിന്നോളമാകുവാനായില്ല
ഞാനെന്നുമെന്നോളമേ വളർന്നുള്ളൂ
എന്നോളമായാൽ മതിയെന്ന് ചെല്ലുവാൻ
എന്നും നിനക്കായതൊന്നുമില്ല...
നിന്നോളമാകുവാനെന്നുംകിണഞ്ഞുഞാ-
നെന്നോളമുണ്ടാശ സത്യം
നിന്നോളമെന്തിന്നു ഞാൻ വളരേണമോ,
നിന്നോടു ചേരുവാൻ മാത്രം.
നിന്നോളമെത്തുവാനിന്നു-
മരക്കാതമെന്നു നിനച്ചുഞാനെന്നും
എന്നും അരക്കാതമകലമെന്നിൽനിന്നു
വന്മതിൽ പോലരക്കാതം..
എന്നിട്ടുമെന്തിനോ
എന്നും നിനയ്ക്കുന്നു
നിന്നോളമെത്തണം നാളെ
നില നിന്നോളമാകണം നാളെ.
പിന്നെ നിന്നിലേക്കെത്തണം നാളെ...
...... Sreekumarsree. ©️ protected.
Comments