താതമാനസം


രതിയുണർത്തില്ല
കാഴ്ചയിലെൻമനം
തുടിയുണർത്തുന്നു
വാത്സല്യരാഗങ്ങൾ..

ഉളിയുണർത്തിയ
തപ്തനിശ്വാസത്തിൽ
ഉയിരു പൂക്കാൻ
കൊതിക്കുന്ന ശില്പിഞാൻ.

ഉണരെയൊന്നു വിളിക്കണം,
മകളേയെന്നാണ്
കാമിതമോടല്ല നിശ്ചയം

മനസ്സു വാചാലമാണതിൽ
വാക്കുകൾ വരുതിവിട്ടങ്ങ്
മണ്ടിയൊളിക്കുന്നു.

വിരൽ വരുതിയിലെത്താതെ-
യക്ഷര കുസൃതികൾ
പിച്ചവച്ചു വീഴുന്നിതാ..
(രാഗമനുരാഗമല്ലാത്ത ജന്മമായ്
പിറവികൊണ്ടവയായതിനാലാവും
പ്രിയദമല്ലെന്റെ വാക്കുകൾ
നിന്നിലിന്നറിയുമെന്നാൽ
ക്ഷമിക്കുക നീയിനി..)

കാമിതമനമങ്ങുവളർന്നൊരു
കല്പിതബന്ധനങ്ങളിലാണ്ടുപോയ്

അരുമയായ്നിന്നെ മുത്തുവാൻ
അമിതമായാശയുണ്ടതു നിശ്ചയം
ഹൃദയരാഗം ചമച്ചുനിൻ മൂർദ്ദാവിൽ,
മകളെയെന്നു വിളിച്ചൊന്നു പുണരണം..
തനുവിലെൻ തൂവൽപിന്നിച്ചമച്ചൊരു
ശുഭ്രമുടയാട ചേർത്തുനടത്തണം.
#Sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്