ഒറ്റച്ചോദ്യം

എന്റെ മറുപാതി
നീയാണെന്നുദ്ഘോഷിച്ചത്
ഞാൻ.....!!

എന്റെ പകുതിയാണ്
നീയെന്നത് സമത്വം.
എന്റെ പകുതികൊണ്ടാണ്
നീയെന്നത്
മേൽക്കോയ്മ...
എന്നിൽനിന്നാണ് നീയെന്നതോ..?
തികച്ചും അടിമത്തം.

അവസാനരണ്ടും മെനഞ്ഞത്
നീയാരാധിക്കുന്ന മതം.??
ആദ്യവാക്യം മെനഞ്ഞത്
പുരുഷൻ.....!!

ഇനിനീ പറയണം
നിന്റെ മതമാണോ 
ഭൂമിയിലെ പുരുഷനോ
നിന്റെ രക്ഷകൻ..?
.....sree. 13.02.23
[#ഹൃദയംപറഞ്ഞുപോയവരികൾ-551]

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം