നിറയെ യാത്രക്കാരുള്ള
ബസ്റ്റോപ്പാണിവിടം..
ചിലർക്ക് വേഗം ബസ്സ് കിട്ടി സ്ഥലമൊഴിയുന്നു...
ഓരോ യാത്രക്കാരനുമുള്ള ബസ്സ്
അയാളെയുംകൊണ്ട് പോകുമ്പോൾ
അവശേഷിക്കുന്നവർ
പ്രത്യാശയോടെ ആ യാത്രാവഴിയിലേക്ക് 
കണ്ണുകൾ പായിക്കുന്നു
നെടുവീർപ്പുകളോടെ..
യാത്രപോയവനൊരിക്കലും
പിൻനോട്ടമെറിയാറില്ല
കാത്തുനിൽക്കുന്നവന്
കണ്ണുകഴയ്ക്കുന്നത് മിച്ചം
തനിക്കായുള്ള വണ്ടി
വന്നണയുംവരെ
സഹയാത്രാകാംക്ഷികളുമായാണ് 
ബന്ധങ്ങൾ(ബന്ധനങ്ങൾ)
പോയവരുടെവിശേഷം പങ്കുവയ്ക്കലാണ് മുഖ്യം
പോകേണ്ടവനാരാദ്യ-
മെന്നറിവില്ലാത്തവർ
വരേണ്ടവരാദ്യമാരെന്നും.
വരുംവണ്ടിയാരുടേതെന്നും
നിശ്ചയമില്ലാത്തവർ
പോയവന്റെ
ചർച്ചമാത്രം കേമം

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്