കളിപ്പാവകൾ

നിഴൽപൊത്തുകളിൽ
ഞാനൊളിപ്പിച്ചുവച്ച
മയിൽപ്പീലിത്തുണ്ടുകൾ,
മഞ്ചാടിമണികൾ,
വളപ്പൊട്ടുകൾ, വർണ്ണത്തുണ്ടുകൾ...
എല്ലാം തേടിവന്നതാണ് 
നീയെന്ന്,
നിനക്കൊപ്പമവ 
എന്നെവിട്ട് പതിയെ  
നിൻ കളിവണ്ടിയിലേറിയപ്പോഴാണ്
ഞാനറിഞ്ഞത്...!!

എന്നാൽ....... 
വിരൽത്തുമ്പിൽ
വിടർന്നുവളരുന്ന
വിസ്മയക്കാഴ്ചപ്പെട്ടി,
നിന്റെ കളിക്കോപ്പായനാൾ
എന്റെ മയിൽപ്പീലികൾ
മഞ്ചാടിമണികളെ ഭയന്നു,
മച്ചിങ്ങവണ്ടിയേറിമരിച്ച
കളിപ്പാവകൾ
തുറിച്ച കണ്ണുകളും
ചിതലരിച്ച ശിരസ്സുമായി
പെരുവഴിത്തൊട്ടിയിൽ
മാനംനോക്കി കിടക്കുന്നു
മയക്കമെന്ന മട്ടിൽ. 
#ശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം