Posts

Showing posts from 2020

ജീവിതവസന്തങ്ങൾ

Image
നീറ്റിലിറക്കിയ കളിവള്ളങ്ങൾക്കെന്നും അല്പായുസ്സായിരുന്നിട്ടും, അടുത്ത മഴയ്ക്കായി നോട്ടുബുക്കിൽനിന്നൊരു കടലാസ്സുചീന്തുമായി  ഒപ്പം കാത്തിരിക്കുന്ന  മനസ്സാണ് കുട്ടിത്തം. ഒരു കളർപെൻസിലിന് പിണങ്ങിയകന്നാലും പനിച്ചൂടിലാണെന്നറിഞ്ഞാൽ വെമ്പുന്നതാണ് ബാല്യം. ദീപാരാധന തൊഴുതാലും മിഴിയുഴിയലില്ലെങ്കിൽ പ്രസാദമില്ലായ്മയാണ് പ്രദോഷങ്ങളിലെ കൗമാരം. പരിഭവങ്ങൾ  പറയാതിരുന്നാൽ പതിവുറക്കം മുറിയുന്ന കരുതലാണ് യൗവ്വനം. ഒരു തലോടലെന്നും കൂടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്തലാണ് മറവികളുടെ വാർദ്ധക്യം. #Sreekumarsree (കവിത 2020 ഡിസംബർ മാസം അക്ഷരദീപം പബ്ളിക്കേഷൻസിന്റെ "കാവ്യാർച്ചന" എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്)

അമ്മിണിസാമി

Image
4. അമ്മിണിസാമി ````````````````````````` ഒത്തിരി വർഷങ്ങൾക്കു മുമ്പുനടന്ന കഥയാണ് കേട്ടുകേൾവിയിൽ നിന്നാണ് ഈ   വരമൊഴി.. കഥാപാത്രം ഒരു പരമശിവഭക്തനായ സർക്കാർ ഗുമസ്തനാണ്.. പേര് രാമലിംഗസാമി.. കച്ചേരിയാപ്പീസിലെ ജൂനിയർ ക്ലാർക്ക്.. തികച്ചും ബാച്ചിലർ. അതിരാവിലെ എണീറ്റ് അത്യാവശ്യം കസർത്തും മറ്റും ചെയ്ത് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാത്ത പാൽകുടിക്കും  സ്നാനം സമീപത്തെ ശിവക്ഷേത്രം വക വിശാലമായ  പച്ചക്കുളത്തിലാണ് (നിറയെ കല്ലുപാകിയ ക്ഷേത്രക്കുളം പായൽപിടിച്ച് എപ്പോഴും പച്ചനിറം തോന്നിക്കുമായിരുന്നു) സ്നാനാനന്തരം അമ്മ വിളമ്പുന്ന ഒരുപാത്രം പുന്നെല്ലരികഞ്ഞി നെയ്യൊഴിച്ചത് അകത്താക്കി കൗപീനം മുറുക്കി വീതിക്കരയുള്ള ഇരട്ടമുണ്ടും ചുറ്റി ആളിറങ്ങും രസികൻ കൈത്തറിക്കുപ്പായം ഒരുകൈത്തണ്ടയിൽ രണ്ടായി മടക്കിയിട്ട് പിടിവളഞ്ഞൊരു കുടയുമായാണ് യാത്ര.. വീട്ടിൽ നിന്നും കച്ചേരിവരെ സുമാർ ഒന്നരകിലോമീറ്റർ നടത്തം. കച്ചേരിപ്പടിയിലെ പാതയ്ക്കുവശം ഒരു ശിവപാർവ്വതീ ക്ഷേത്രമുണ്ട് അതിനിടതുവശത്താണ് അയ്യപ്പൻ മണ്ണാന്റെ വീട്... സാമി അമ്പലനടയിലെത്തുമ്പോഴേക്കും മണ്ണാനയ്യപ്പനവിടെ ഹാജർ.. ഒരു വിശിഷ്ട വസ്തുപോലെ മേൽക്കുപ്പായം മണ്ണാൻ സ്വീകരിച്ചും സാമി അമ്പലത

നമുക്കിനി ചിത്രശലഭങ്ങളെക്കുറിച്ച് സംസാരിക്കാം

Image
. 1. ഇനി നമുക്കാ ശലഭങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കാം... ഇലക്കുടകൾക്കുള്ളിലമരാം മഴക്കുളിരിലൊരു പാട്ടുപാടാം.. ............. ആകാശം നിറയെ അമ്ലമേഘങ്ങളെ, തിരുകിക്കയറ്റിയ പുകക്കുഴലുകൾ പൊള്ളിയടർത്തിപ്പെയ്തൊഴിയാൻ തിടുക്കം കൂട്ടുന്ന പകലുകൾ..... 2. "നോക്കൂ പ്രിയനേ.. അരളിയിലയിലെ സ്വർണ്ണത്തിളക്കം..! ചിറകുകൾ മുളച്ചുണരുന്നുണ്ടൊരു ശലഭം... ഇനി നമുക്കാ ശലഭങ്ങളെക്കുറിച്ചെഴുതാം" .............. ആഴങ്ങളിൽനിന്നൂറ്റിപ്പിഴിഞ്ഞ് ചണ്ടിയായൊരമ്മഭൂവിൻമാറിൽ ആകാശം നോക്കി കിടക്കുന്നു സ്വാർത്ഥചിഹ്നമായ് ഒഴിഞ്ഞ കുപ്പിവെള്ളം വിറ്റ ചിന്തകൾ... 3. "നീ കാണുന്നില്ല കൂട്ടേ.. നീലച്ചിറകുകൾ വീശി ഇണയെത്തേടുന്ന ശലഭഭംഗിയെ..? പൂവിൽനിന്നു പൂവിലൂടെ പരാഗരേണുക്കളുടെ സഞ്ചലനം.." ................ വൃക്ഷച്ചുവട്ടിൽ  ചത്തുമലച്ചൊരു മഞ്ഞക്കിളിയുടെ മേലേക്കുയർന്ന നോട്ടം കൂടിനിടമില്ലാത്ത തരുവിലേക്കോ കുളിരു തരാത്ത ആകാശത്തിലോ..?     4. " നീയറിഞ്ഞുവോ കൂട്ടുകാരാ.. ഇലച്ചാർത്തിനുള്ളിലൊരു ശലഭമേള ഇമയനക്കാതെ പൂക്കളും.. ഋതുമതിയായ പ്രകൃതിപോൽ മധുവിധുഘോഷങ്ങൾ കാണുക.. " ............... വഴിമറന്നുപോയൊരു പുഴ മണൽകടഞ്ഞ ഗർത്തത്തി

കിംഗ്ഫിഷർ കലണ്ടർ

Image
അമ്മമ്മയുടെ വീട്ടിലായിരുന്ന കുട്ടികാലം,  ബാർബർ ഷാപ്പിൽ പോയിട്ടേയില്ല. അമ്മമ്മയുടെ രാജകല്പന ഗോപിനാടാരെന്ന ദൂതൻവശമറിയുമ്പോൾ അമ്പിട്ടൻ കൊച്ചുശങ്കരൻ തെക്കേമുറ്റത്ത് ഹാജർ.... തുകലുകൊണ്ടുണ്ടാക്കിയ ചരിത്രവസ്തുവോളം പഴക്കമുള്ള ഒരു ചെറിയ സഞ്ചിയുമായി. അതിനകത്തെ അസംസ്കൃത വസ്തുക്കൾ ഏവയെന്ന് നന്നായറിയാം.. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ ഒരു ചീനക്കല്ല്.. പല വലിപ്പത്തിൽ  മൂന്ന് കത്രികകൾ ബെൽറ്റ്പോലെ നീളമുള്ള ഒരു സംഗതി. അതു മരക്കൊമ്പിൽ തൂക്കിയിട്ട് കത്തി അങ്ങോട്ടുമിങ്ങോട്ടും തേയ്ക്കുമ്പോൾ ശൂ...ശൂ... എന്ന ശബ്ദമുണ്ടാകുമെങ്കിലും അതുപോരാഞ്ഞ്  കൊച്ചുശങ്കരനും സമാനമായ ഒരു ശബ്ദം പുറപ്പെടുവിക്കും. മുറ്റത്തിനരികിലെ ചാമ്പമരത്തിന്റെ ചുവട്ടിൽ ഒരു പഴയ പനമ്പായ വിരിക്കും അതിനുമേൽ സ്റ്റൂളിൽ ഇരിക്കണം. മുടി നിലത്തുവീഴാൻ പാടില്ല ഭൂമീദേവി കോപിക്കും. മുടിമുറിച്ചശേഷം പനമ്പായയിലെ മുടിയും കൊച്ചുശങ്കരൻതന്നെ കൊണ്ടുപോകും.  ഉച്ചഭക്ഷണത്തിനുമുമ്പാണ് ശങ്കരൻ വരിക അതിനാൽ ജോലികഴിഞ്ഞ് ഇളയമ്മയ്ക്കൊപ്പം ഞാൻ  കുളിക്കാൻ കുളത്തിലേക്ക് പോകുമ്പോഴേക്കും അമ്മമ്മ കുട്ടിശങ്കരന് അടുക്കളതിണ്ണയിൽ ഭക്ഷണം നൽകുന്ന തിരക്കാകും. അതിനുശേഷമാണ് കൂലി,   ഒന്നര രൂപ.

ഗോപിയണ്ണന്റെ ശുഷ്കാന്തി

Image
     Once upon a time  അതായത് പണ്ടേതാണ്ടൊരു കാലം.. മരച്ചീനിക്കാടുകൾ റബ്ബർ മരങ്ങൾക്ക് വഴിമാറിത്തുടങ്ങിയ സമയം.. നാടായനാടെല്ലാം മണ്ണിൽ  മരച്ചീനിയും തെങ്ങും വാഴയുമെല്ലാം പിഴുതെറിഞ്ഞ് പണംചുരത്തുന്ന റബ്ബർ മരം നടാനായി ചതുരക്കുഴികൾ തീർക്കുന്നു... പുരയിടത്തിലെ സകല ഗ്രാമ്പും ജാതിയും വെട്ടിമാറ്റി ജോസഫ് ചേട്ടനും തന്റെ പതിനാറേക്കറിൽ റബ്ബർ നടാൻ തീരുമാനിച്ചു.  റബ്ബർമരം നടുന്നത് അന്നൊക്കെ കൃത്യമായ അകലത്തിൽ ചതുരാകൃതിയിൽ നിശ്ചിത വലുപ്പത്തിന് ആദ്യം കുഴികുത്തും അതിൽ വലിയ കല്ലുകൾ മാറ്റിയ മണ്ണുനിറച്ചശേഷം  റബ്ബർ നഴ്സറികളിൽ അരുമയായി ബഡ്ഡിംഗ് നടത്തി കറുത്ത പോളിത്തീൻ ബാഗുകളിൽ മണ്ണുനിറച്ച് വളർത്തിയ തൈകൾ വാങ്ങിക്കൊണ്ടുവന്ന് പോളിത്തീൻ ബാഗ് കീറിമാറ്റി ടി മണ്ണിലേക്ക് കുഴികുത്തി ശ്രദ്ധയോടെ നട്ടുപരിപാലിച്ചാണ് റബ്ബർതോട്ടം നിർമ്മിക്കുക...  പ്രാരംഭമായി കാടുതെളിച്ചശേഷം ചതുരക്കുഴികൾ തീർക്കുന്ന ജോലിയായിരുന്നു മുഖ്യം. അന്ന് JCBയുടെ യന്ത്രകൈകൾ പ്രചുരപ്രചാരം നേടിയില്ല എന്ന് മാത്രമല്ല വയലുകളിലെ ട്രാക്ടറുകൾക്കുപരി അന്നൊന്നും കൃഷിയിടങ്ങൾ യന്ത്രവല്കൃതമായിട്ടില്ലാത്തതിനാൽ ചതുരക്കുഴി നിർമ്മാണത്തിന് ധാരാളം പണിക്കാരെ ആവശ്യമായിരുന്നു. 

അനന്തരം

Image
ചരമക്കോളങ്ങളിൽ നീയെന്നെ  തിരയാതിരിക്കുക..! മുക്തി നേടുന്ന  ആത്മാക്കളെ ആനയിച്ചിരുത്താൻ ഞാനീ കവാടത്തിലാണ് കാത്തിരിക്കുന്നത്. മൃത്യുവിന്നപ്പുറമുള്ളൊരു  ശാന്തികവാടത്തിൽ. ബന്ധസ്വന്തങ്ങളുടെ നൂലറുത്ത് പരലോകത്തേക്കവരെ തള്ളിവിടുമ്പോൾ, തിരിഞ്ഞുനോട്ടങ്ങളെല്ലാം നിറകണ്ണുകളാണെന്ന് ഞാനറിയുന്നുണ്ടിവിടെ.. ഒരുകണംപോലുമൊപ്പിയെടുക്കാൻ തൂവാല കരുതാത്തവന്റെ  നിരാശ. #ശ്രീ....

നാടകമേ ഉലകം

Image
രംഗം ഒന്ന്... സ്ഥലം ആസ്ത്രേലിയയിലെ പ്രശസ്തനായൊരു ഡോക്ടറുടെ വീട്.... എക്സ്പീരിയൻസായൊരു പ്ലംബർ, ഡോക്ടറുടെ കിച്ചണിൽ കേടായ പ്ലംബിംഗ് വർക്ക് ചെയ്തു തീർക്കുകയാണ്..  കേവലം പത്തുമിനിറ്റിനകം അയാൾ പണി പൂർത്തിയാക്കി, ഡോക്ടർക്ക് തന്റെ ബിൽ നൽകി.. വെറും 350 ഡോളർ...!! ചെറുതായി ബോധക്കേട് അഭിനയിച്ച  ഡോക്ടർ.. "ജന്റിൽമാൻ... ഞാൻ ഒരു പ്രശസ്തനായ ഡോക്ടറാണ് പക്ഷെ എനിക്കുപോലും ഇന്നുവരെ വെറും  പത്തുമിനിറ്റിന്റെ  ജോലിക്ക്  350 ഡോളർ കൂലികിട്ടിയിട്ടില്ല...?!!." പ്ലംബർ-  " ക്ഷമിക്കണം മിസ്റ്റർ ഞാൻ മുമ്പ് ഡോക്ടറുടെ ജോലി ചെയ്തിരുന്നപ്പോൾ എനിക്കും അത്രയും തുക കിട്ടിയിരുന്നില്ല....!!!"  ഡോക്ടർ സ്തംഭിച്ചു നിൽക്കുന്നു കാശുവാങ്ങി റിട്ടയേർഡ് ഡോക്ടറായ പ്ലംബർ രംഗമൊഴിയുന്നു... അരങ്ങിലെ വെളിച്ചം നേർത്തുവരുന്നു..  (കർട്ടൺ...) രംഗം രണ്ട്.   സ്ഥലം കേരളത്തിലെ പ്രശസ്തനായ ഒരു ഭിഷ്വഗ്വരന്റെ വീട്...  രംഗത്ത് മധ്യവയസ്സ് കഴിഞ്ഞൊരു ഡോക്ടറും ബംഗാളിയായൊരു  പ്ലംബറും..   ഡോക്ടർ... "അരേ ഭായ് മൈ കിച്ചൺ വേസ്റ്റ് വാട്ടർ നോട്ട് ഫ്ലോയിംഗ്.. ആന്റ് ശുദ്ധ് പാനീ നഹീം..." ബംഗാളിപ്ലംബർ... "ഡാട്ടർ നീങ്കൽ മല്യാളത്തിൽ പരയൂ

സ്വസ്ഥം മറവികൾ

Image
പാടേ തകരാതിരിക്കാൻ ഞാനൊരു മൂടുപടമണിയുന്നു എന്റെ ഓർമ്മകൾക്കുമീതേ മറവിയുടെ മൂടുപടം..... ചിതലരിക്കുന്ന ചിന്തകൾ  പഴമയുടെ ആഴങ്ങൾ തേടി അലഞ്ഞുപോകാതെ ഞാനൊരു മറതീർക്കുന്നു എന്റെ ഓർമ്മകൾക്കുമീതേ അജ്ഞതയുടെ മതിൽമറ.. ഏകാന്തതയുടെ  അലോസരശകടങ്ങൾ പുറകിലേക്കുരുളാതിരിക്കാൻ ഞാനൊരു തടയണതീർക്കുന്നു എന്റെ ഓർമ്മകൾക്കുമീതേ  ഇരുളാലൊരു തടയണ.. ഭൂതകാലമൊരു ഭയമാണ്  ഭൂതംപോലൊരുഭയം ഇന്നുകളിൽനിന്ന് ഭാവിയിലേക്കൊരൊളിച്ചോട്ടം അതുമാത്രമാണിന്ന് ജീവിതം  ഇന്നലെകളില്ലാത്തൊരു നാളെ അതുമാത്രമാണ് സ്വപ്നം... ഓർമ്മകളില്ലാത്തൊരുനാളിനായ് ഞാനെന്നെ മറക്കുകയാണ് മറവികളുടെ കമ്പളംമൂടി സ്വസ്ഥമാകുകയാണ് ഞാൻ.             #ശ്രീ

അമ്മയും അമ്പിളിയും മുയലും

Image
ഉമ്മറത്തിണ്ണയിൽ രാവിന്റെ ആദ്യയാമങ്ങളിലെപ്പോഴോ അമ്മമടിലിരുന്ന്, അമ്മ ചൂണ്ടിക്കാട്ടുമ്പോഴാണ് ഞാനാദ്യമായി ഒരു മുയലിനെ കണ്ടത്... അന്ന് മുയൽ അങ്ങുദൂരെ അമ്പിളിമാമന്റെ മടിയിലായിരുന്നു... അമ്പിളിവെട്ടത്തിന്റെ നടുവിലെ മുയൽപ്പാടാണ് ആദ്യന്തികമായി അന്നുമിന്നും എന്റെ മുയൽ, കാരണം അതു അമ്മ കാട്ടിത്തന്നതായതിനാലാവും. വെളുവെളുത്ത രോമക്കുപ്പായക്കാരനെ കാണുമ്പോഴെല്ലാം ആ രാവുകളോർമ്മവരും അമ്മയെയും .... അവയ്ക്കാ പൂനിലാവിന്റെ വെന്മ, തീർച്ചയായും അമ്പിളിമാമന്റെ സമ്മാനമാണെന്ന് കരുതിപ്പോന്നു.. നന്നായി നെയ്പുരട്ടിക്കുഴച്ച ഒരു കുഞ്ഞുരുള ചോറ് വായിലേക്ക് ചേർക്കാൻ അമ്മ എത്ര കാക്കകളെ കാട്ടിത്തന്നു... അവയുടെ ചാഞ്ഞും ചരിഞ്ഞുമുള്ള നോട്ടത്തിലെ കൗതുകത്തിൽ "അയ്യോ കാക്കേ പറ്റിച്ചേ" എന്ന്ചൊല്ലി അമ്മയത് എപ്പോഴേ വായിൽ തിരുകിക്കഴിഞ്ഞു.. അപ്പോഴേയ്ക്കും കാക്ക പിണങ്ങിപ്പോയിരിക്കും.. കുഞ്ഞിനെ അരയിലെടുത്ത കൈയിൽതന്നെ ചോറുപാത്രവും മറുകൈയിൽ ഉരുളയുമായി അടുത്ത കാക്കയെയോ അണ്ണാറക്കണ്ണനെയോതേടി പറമ്പിലാകെ നടന്ന് ഉണ്ണിയെ ഊട്ടുന്ന അമ്മച്ചിത്രം ഇല്ലാതെ മലയാളിയുടെ ഗുഹാതുരത്വം പൂർത്തിയാകുന്നേയില്ല.. അമ്മയാട് പറഞ്ഞതുകേൾക്കാതെ വാതിൽതുറന്

കഥയില്ലായ്മകൾ

Image
      കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു സദാ കുത്തിമറിഞ്ഞ് കൂത്താടി ഊണുറക്കം എന്നുവേണ്ട, അത്യാവശ്യം കള്ളത്തരം പോലും ഒരുമിച്ച് കാണിക്കാറുള്ള "വെള്ളച്ചി"യേയും "കുറുമ്പി"യേയും ഇടക്കിടെ കാണാനില്ലാതാകുന്നു.  അല്ലെങ്കിൽ രണ്ടിലൊരാളെ  മാത്രമേ കാണാനുള്ളൂ.. പച്ചമീൻ ഗന്ധമടിച്ചാൽ ഓടിയണയാറുള്ളവർ വലിയ ആലസ്യം കാട്ടിയപ്പോൾ ശ്രീമതി പറഞ്ഞത് വെള്ളച്ചിക്ക് "വിശേഷം" ഉണ്ടാകുമെന്നാണ്. മകളു കട്ടായം പറഞ്ഞത് കുറുമ്പിയ്ക്കാണ് വയർ കൂടുതലെന്ന്.. ഈവക കാര്യങ്ങളിലെ വിവരക്കുറവ് കൊണ്ട് നമുക്കൊട്ടൊരഭിപ്രായം പറയാനായില്ല. എന്നാലും "ഉരക്കള"ത്തിന്  പുറകിലെ അരമറയ്ക്കിടയിലുള്ള ഓട്ടയിലൂടെ ഒരു ചാരക്കണ്ണന്റെ  അസമയങ്ങളിലെ നുഴഞ്ഞുകയറ്റം പലപ്പോഴും  കണ്ടിട്ടുണ്ടെങ്കിലും കണ്ടില്ലെന്നവഗണിച്ചു. അല്ലേലും നമ്മുടെ വീട്ടിലുള്ളോരുടെ സമ്മതമുണ്ടാകുമല്ലോ അതിന്. ആ ചെറിയ ഓട്ടയടച്ച് നുഴഞ്ഞുകയറ്റം തടയണമെന്ന് കരുതിയെങ്കിലും നടന്നില്ല.    മകളോട് കളിക്കാറുള്ളവരാണിരുവരും പക്ഷേ ഇപ്പോൾ മകൾ അടുത്തുചെല്ലുമ്പോഴേക്കും രണ്ടാളും മാറിപ്പോകുന്നു.. ബലമായി അവളെടുത്താൽ മുരണ്ടുകൊണ്ട് കുതറുന്നു..  വിറകോ തൂമ്പയോ എടുക്കാൻ ശ്രീമതിയ

ഞെട്ടടർത്താരിക്കുക

Image
ഞെട്ടടർത്താതിരിക്കുക . എത്തിനോക്കിയൊരല്പമാം ശങ്കയിൽ മുൾമുനയിൽ വിരിഞ്ഞൊരുവാസന്തം. ചുറ്റുവട്ടസഖിയാരുമില്ലപോൽ മുറ്റമേറ്റുന്ന മുൾതല ചുറ്റിലും... എത്രകാലം തപംചെയ്തു കേവലം ഒറ്റനാളിലീ പൂവായ് വിരിഞ്ഞിടാൻ.. മുൾമുനയിൽ വിരിഞ്ഞതാണെങ്കിലു മെത്രചന്തം ചമച്ചിവൾ നോക്കുക... ഞെട്ടടർത്താരിക്കുക കേവലം, ഒട്ടുവാസനിച്ചങ്ങുകളയുവാൻ. എത്രനേരമീയഗ്രത്തിൽ നില്പിലോ അത്രനന്നാണീ ജീവഘടനയിൽ മുറ്റുമാമോദമോടണയും പ്രിയൻ മത്തുചേരും മധുനുകർന്നീടുവാ- നൊക്കിലോയിവൾ പൂമ്പൊടിയേറ്റവൻ മറ്റൊരാളിൽ പകർത്തുവാനായിടും എങ്കിലോധന്യമാകുമീജീവിതം ഞെട്ടടർത്തിയെറിയാതിരിക്കുക.. ഇപ്രപഞ്ചത്തിൽ കേവലരെന്നാലും ഈശ്വരൻ തീർത്തചിത്രമാണിപ്പൂവും ഒട്ടുജാലങ്ങൾ തീർത്തവനൊക്കെയും ഒത്തുപോകുവാനെന്നതും നിശ്ചയം.        #ശ്രീ 07/09/2018

പോട്ടം

Image
പോട്ടം പണ്ട്....  അവളുടെ ഒരു ഫോട്ടോ ചോദിച്ചപ്പോൾ എന്തോരം ഗമയായിരുന്നു..  പുറകെനടന്ന്  പാരഗൺ ചെരുപ്പുകൾ  എത്ര തേഞ്ഞതാ.... ഇന്ന്... കണ്ടമതിലിലും  പോസ്റ്റിലും കാക്കയ്ക്കു തൂറാനും പട്ടിക്കു മൂത്രമൊഴിക്കാനും പാകത്തിന് ഒട്ടിച്ച് നിറച്ചിരിക്കയാണ് നാടുമുഴുവനും അവളുടെ പടം...

പാപവിചാരണ

Image
പാപവിചാരണ പാപത്തിന്റെ  ഒരു കനിനൽകിയാണ്  ചെകുത്താൻ സ്ത്രീയിൽ  സന്നിവേശച്ചത്,  പാപത്തിന്റെ  ഒരു കനി നൽകിയാണ്  സ്ത്രീ പുരുഷനെ  ആജീവനാന്തം അടിമയാക്കിയത്...  എന്നിട്ടൊരിക്കലും ഉണ്ടവനും ഉണ്ണിച്ചവളും തുല്ല്യമായി വീതിച്ചില്ല പാപം.. നീ ഉണ്ടത് ഞാനെന്തിനു ചുമക്കണമെന്ന് വേടത്തിയും മക്കളുമായി കാലവും ചോദിക്കുന്നു... ഞാൻ കട്ടതെല്ലാം നിന്റെ പത്തായത്തിനെന്ന് പാടാനവന്റെ വാരിയെല്ലിനൊപ്പം നാവും പിഴുതെടുത്തിരുന്നു പണ്ടേയ്ക്കു പണ്ടേ... #ശ്രീ 30/7/20

വെറുപ്പു മണക്കാത്ത പൂക്കൾ

Image
വെറുപ്പുമണക്കാത്ത പൂക്കൾ വാക്കു തീക്കനൽ തീർത്തൊരടുപ്പിന്റെ വക്കിലൊന്നിൽ വിരിഞ്ഞവനാണുഞാൻ ആരിതച്ഛനോ തീക്കനൽ നാവുകൾ വെന്ത കല്ലടുപ്പമ്മതൻ മാനസം.. ചുട്ട ചിന്തകൾ നട്ടുനനയ്ക്കുവാൻ വെണ്മണൽതിട്ട തേടിയലഞ്ഞുഞാൻ വെണ്മണിശ്ലോകശൃംഗാരഭാവങ്ങൾ എന്നിലെന്നോ പൊഴിഞ്ഞുപോയിന്നലെ. വാസനിക്കുമോ എന്നിൽ വിരിയുന്ന വേദനപ്പൂ കൊഴിഞ്ഞുവീഴുംമുമ്പേ.. കട്ടെടുത്തതല്ലിന്നലെയോർക്കുക ശുഷ്കഹൃത്തിൽ വിരിഞ്ഞതാണീമലർ ചെറ്റുവർണ്ണംകുറഞ്ഞിടാമെങ്കിലോ മുറ്റുവാസനയേറെയുണ്ടായിടും.. #ശ്രീ

ഡോക്ടർ ഉൽപതിഷ്ണു

Image
Dr. ഉൽപതിഷ്ണു "രോഗിയറിയാതെ വേദനയില്ലാതെ മൂലക്കുരുമാറ്റപ്പെടും" ബോർഡുവച്ച നാൾമുതൽ ഉൽപതിഷ്ണുഡോക്ടർക്ക് തിരക്കായി... ഒടുവിൽ വേദനയറിയാതെ മരിച്ച രോഗിയുടെ ബന്ധുക്കളുടെ കേസ്സൊതുക്കി ഡോക്ടർ ബോർഡും കളവും മാറ്റി. "മദ്യപാനിയറിയാതെ മദ്യാസക്തി മാറ്റുന്നു" പുതിയ ബോർഡിലും ഡോക്ടർ നന്നായി വിലസി. ഒരുനാൾ മദ്യാസക്തി മാറിയൊരു രോഗി, തന്റെ ഭാര്യയുടെകൂടി ആസക്തിമാറ്റിയ ഡോക്ടറെ പഞ്ഞിക്കിട്ടതോടെ ബോർഡുമാറ്റി. ഇന്ന് നഗര(നരക)ത്തിലെ പ്രശസ്ത ഡോക്ടറാണ് ശ്രീ ഉൽപതിഷ്ണു..!! ബോർഡൊന്നും വച്ചിട്ടില്ലെങ്കിലും പുള്ളിക്കാരൻ പഠിച്ചതൊന്നും മറന്നില്ല "രോഗിയറിയാതെ"  എന്ന തന്റെ ആപ്തവാക്യം ഇന്നും ഉൽപു കൈവിട്ടിട്ടില്ല.. ഇപ്പോൾ രോഗിയെന്നല്ല ബന്ധുക്കൾപോലുമറിയാതെ പ്രശസ്തമായ ആശുപത്രിയിലെ ഓപ്പറേഷൻ ടേബിളിൽവച്ച് രോഗിയുടെ അവയവങ്ങൾ മാറ്റുന്നു.... കൈപുണ്യം. #ശ്രീ..

കമ്പോളം

Image
#കമ്പോളം കപ്പ 30 വെണ്ടയ്ക്ക 40 വെള്ളരി 50 പയർ 70 വഴുതന 60... etc.. etc... കടയിലെ ബോർഡുകണ്ട് ആർക്കും ഒന്നും തോന്നിയില്ല.. പതിവുകാരാരെങ്കിലും വരുമെന്നതൊഴിച്ചാൽ മറ്റാരും കടയിലെത്തിയില്ല. രൂപ പത്തഞ്ഞൂറു ചിലവാക്കി എഴുതിയ ബോർഡ് തന്നെനോക്കി കൊഞ്ഞനംകുത്തുന്നതായി താമരാക്ഷൻപിള്ളയ്ക്കു തോന്നി... കട പൂട്ടേണ്ട അവസ്ഥ, അത്താഴസമയത്ത് നവകമ്പോളജിസ്റ്റിനു പഠിക്കുന്ന മകനോട് പറയാനും മറന്നില്ല. പിറ്റേന്ന്  മകൻ കടയ്ക്കുമുന്നിൽ സ്ഥാപിച്ച ബോർഡുകണ്ട് താമരാക്ഷൻ പിള്ള ഞെട്ടി...! കപ്പ 75, ഡിസ്കൗണ്ട് വില 35 വെണ്ടയ്ക്ക 80. ഡിസ്കൗണ്ട് വില 45 വെള്ളരി 85, ഡിസ്കൗണ്ട് വില 55 പയർ 130, ഡിസ്കൗണ്ട് വില 75 വഴുതന 120 ഡിസ്കൌണ്ട് വില 65... etc.. etc... ഓഫർ പരിമിത കാലത്തേയ്ക്ക് മാത്രം.... താമരാക്ഷൻപിള്ള ഇപ്പോൾ സാധനങ്ങൾ തൂക്കികൊടുക്കുന്നില്ല അതിനൊക്കെ നാലു ബംഗാളികളുണ്ട്. താമരാക്ഷൻപിള്ള മാനേജരാണ് മാനേജർ. #ശ്രീ.

തുണ്ടംമീൻ തിന്ന എലി

Image
തുണ്ടംമീൻതിന്ന എലി .        ആകാശവാണി തിരുവനന്തപുരം ആലപ്പുഴ, പ്രിയ ശ്രോതാക്കളെ  ഇനി കാഥികൻ   ശ്രീ സാംബശിവൻ അവതരിപ്പിച്ച "പ്രതി" എന്ന കഥാപ്രസംഗം കേൾക്കാം പുനസംപ്രേഷണം ചെയ്യുന്നത്....   "സ്റ്റീഫാ... മോനെ റേഡിയ  നിർത്തിവച്ചേടാ  അമ്മ വന്നോട്ടെ അമ്മകൂടി വന്നിട്ട് ഒരുമിച്ചുകേൾക്കാം..."  തോട്ടുവക്കിൽ നിന്ന് തങ്കച്ചന്റെ നിർദ്ദേശം കേട്ടയുടൻതന്നെ  റേഡിയോ നിശ്ശബ്ദമായി.  അമ്മ മേരിയെന്ന സുധ അന്തിച്ചന്തയിൽ നിന്ന്  കൊണ്ടുവരുന്ന അയല, കറിവച്ച് കപ്പയും കൂട്ടിക്കഴിക്കുന്ന നേരം സൗകര്യമായി ആ കഥാപ്രസംഗം കേൾക്കാനാകുമെന്ന് ആ നാട്ടുംപുറത്തുകാരൻ സാധു ചിന്തിച്ചിരിക്കണം. അത്രയ്ക്കു സ്നേഹം അദ്ദേഹത്തിന് തന്റെ പാതിയോടുണ്ടായിരുന്നിരിക്കും. ആ കഥാപ്രസംഗം രാത്രിയിൽ  ശ്രവിക്കാൻ ആ കുടുംബം ശ്രമിച്ചുവോ ആവോ..? തങ്കച്ചന് അനുസരണയും ദൈവവിളിയുമുള്ള രണ്ടാൺമക്കളാണ് സ്റ്റീഫനും റോബിൻസണും.  കൂലിപ്പണിക്കാരനായ തങ്കച്ചനും സൽസ്വഭാവത്തിനു കുറവൊന്നുമില്ല. ക്രിസ്തുമതത്തിലേക്ക് പരിവർത്തനപ്പെടുന്നതിനുമുമ്പ്  അല്പം "കുടി"(മദ്യപാനം)യൊക്കെയുണ്ടായിരുന്നെങ്കിലും  അതൊക്കെ മതിയാക്കി തങ്കച്ചനിപ്പോഴൊരു തങ്കപ്പെട്ട മനുഷ്യനാ

ധർമ്മസങ്കടം

Image
ധർമ്മസങ്കടം .           ഇലക്ഷനൊക്കെയല്ലേ  നടവഴിയിലൂടെ പോകുമ്പോൾ  പാർട്ടിയാപ്പീസിലൊന്നു കേറിയിറങ്ങാം, വോട്ട് കൊടുക്കുന്നതിനെക്കാൾ പ്രധാനം ആ പാർട്ടിക്കുതന്നെ കൊടുത്തു  എന്ന് ബോദ്ധ്യപ്പെടുത്തലാണ്..   തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ പോകാതിരിക്കാനുമാകില്ല... ജയിക്കുന്ന   പാർട്ടിയെ വെറുപ്പിക്കുകയും വേണ്ട എന്നുകരുതിതന്നെയാണ് കൊച്ചൗസേപ്പ്  പാര്‍ട്ടിയാപ്പീസിന്റെ പടി കേറിയത്...  "എന്തരച്ചായാ വിശേഷങ്ങള്.."; പുതിയ തലമുറയിലെ  നേതാവിന്റെ  ചോദ്യത്തിന് നിന്റെ കൊച്ചമ്മാവീടെ മനസ്സമ്മതം കൂടാൻ വന്നതെന്നാണ് നാവില്‍  മറുപടി  വന്നത്... അല്ല  പിന്നെ  മരണവീട്ടിലെത്തിയവനോട് മരിച്ചവന്റെ വീടർ കുശലം ചോദിക്കുമ്പോലൊരു ചോദ്യം... നാവടക്കി,...  സിംഹത്തിന്റെ മടയാണ്... സൂക്ഷിക്കണം.. അകത്ത് കസേരയില്‍  ഒരു വൃദ്ധനായ ശുഭ്രവസനധാരി  വെറ്റിലയിൽ ചുണ്ണാമ്പ് തേയ്കുന്നു... കുനിഞ്ഞു  കൂടിയുള്ള  നോട്ടത്തിൽ മനസ്സിലായി കാഴ്ച  കമ്മിയാ... കുട്ടി നേതാവ്  പരിചയപ്പെടുത്തി..  "ഔസേപ്പ് ചേട്ടായീ അത്തന്നെയാ.. നിങ്ങടെ  അല്ല നമ്മടെ പുതിയ  മെമ്പര്‍ സ്ഥാനാർത്ഥി".....  പാർട്ടിയാപ്പീസായതിനാൽ നേതാവല്ലാത്തതിനാലും കൊച്ചൗസേപ്പ്  രഹസ്യമായി 

സത്ക്കാരപ്രിയം

Image
സത്ക്കാരസന്തോഷം ഒരുപക്ഷെ ശിലായുഗകാലം മുതൽ മനുഷ്യൻ സത്കാരശീലമാരംഭിച്ചതായി മനസ്സിലാകും.. പങ്കിട്ടുകഴിക്കുന്ന ശീലം സകല ചരാചരങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും അതിജീവനത്തിനായി പരിശ്രമിക്കേണ്ടിവരുമ്പോൾ ആ ശീലം പാടെ ഉപേക്ഷിക്കപ്പെടാം. എന്നാൽ സകലജീവികളും  ഈ പങ്കിട്ടുകഴിക്കൽ സ്വജനുസ്സിലുള്ളതുമായി ആകുമ്പോൾ മനുഷ്യൻ മാത്രമാണ് തന്റെ വർഗ്ഗമല്ലാത്ത പക്ഷിമൃഗാദികളുമായും പങ്കിട്ടുശീലിച്ചത് .സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടിയാണ് ആ പങ്കിടൽ എന്ന സത്യവും ഇവിടെ വിസ്മരിക്കുന്നില്ല.. ശിലായുഗത്തിൽ വേട്ടയാടിപ്പിടിച്ച ഭക്ഷണാവശിഷ്ടം വലിച്ചെറിയപ്പെടുമ്പോൾ വേട്ടയാടലിനശക്തമായ ജന്തുവർഗ്ഗം അതു ഭക്ഷിക്കാനെത്തിയിരുന്നു. എന്നാൽ അഗ്നിയുടെ ഉപയോഗം കണ്ടെടുത്ത മനുഷ്യൻ ചുട്ടെടുത്ത, മാംസഭക്ഷണത്തിന്റെ സ്വാദ് തിരിച്ചറിഞ്ഞ നായ്ക്കളാണ് മനുഷ്യനുമായി ആദ്യമായി ഒരു അലിഖിത കരാറടിസ്ഥാന പങ്കിടലിലേർപ്പെട്ടതെന്ന് കാണാൻ കഴിയും. തുടർന്ന് തന്റെ വാസസ്ഥലത്തുതന്നെ ചുറ്റിത്തിരിയുന്ന നായ ശത്രുമൃഗങ്ങൾ, ഇഴജന്തുക്കൾ, ഇത്യാദികളുടെ സാമീപ്യം മനുഷ്യനെ അറിയിക്കുകയും അവയെ അകറ്റുവാൻ മനുഷ്യനെ സഹായിക്കുകയും ചെയ്തു.. തുടർന്ന് അവ ഇരതേടലിലും(വേട്ടയാടിപ്പിടിക്കാൻ) ശിലാ

എന്തിനു മിണ്ടാതിരിക്കണം

Image
#മിണ്ടാത്തവരുടെപേര്_എങ്ങും_രേഖപ്പെടുത്തിയിട്ടില്ല എന്തിനു നാം മിണ്ടാതിരിക്കണം.. നാലാം ക്ലാസ്സിൽ തുടങ്ങിയ വീർപ്പുമുട്ടലാണീ ചിന്ത.. അതും പത്തുനാല്പതു മിനിറ്റുസമയം ഒരു ബാലൻ/ബാലിക ഇത്രയും സമയം നിശ്ശബ്ദതപേറുക എന്നത് ഒരു വൈകൃതമായ അച്ചടക്കനടപടിയായേ കൂടുതൽ ചിന്തിക്കുമ്പോൾ ഇന്നെനിക്കു തോന്നിയിട്ടുള്ളൂ... അദ്ധ്യാപകർ ക്ലാസ്സ് നയിക്കുമ്പോൾ പോലും അവർ ബോർഡിലേക്ക് തിരിയുന്ന ഞൊടിയിടകളിൽ അടുത്തിരിക്കുവളോട് ഒരു കുശുകുശുപ്പ്... അടുത്തിരിക്കുന്നവനോടൊരു കുസൃതി... ബാക്കിയുള്ള പകുതിമിഠായി പതിയെ വായിലേക്ക്, പെൻസിലും മഷിത്തണ്ടുംകൊണ്ടൊരു ബാർട്ടർ സിസ്റ്റം, ഇങ്ങനെയൊക്കെയുള്ള ക്ലാസ്സ്മുറികളിലാണ് അദ്ധ്യാപകരുടെ അഭാവത്തിലോ അവരുടെ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ ഒരു പീരിയേഡ് സമയം പത്തുമുപ്പതിലധികം ബാല്യങ്ങൾ നിശ്ശബ്ദരായിരിക്കുക എന്നത്. തൊട്ടടുത്ത ക്ലാസ്സുകളുടെ നടത്തിപ്പിനായാൽപ്പോലും എത്ര അപരിഷ്കൃതമാണ്... അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വിവേകമുള്ള അധ്യാപകസമൂഹം അവരെ സ്കൂൾവളപ്പിലെ വൃക്ഷച്ചുവട്ടിലോ ആഡിറ്റോറിയത്തിലോ യഥേഷ്ടം വിഹരിക്കാനാണ് പറഞ്ഞുവിടേണ്ടത്... 1,2,3,4 പറഞ്ഞ് കൈയുയർത്തുകയും താഴ്ത്തുകയും  ചെയ്യുന്ന ഒരു ഡ്രിൽ പീരീയേഡ് കാ

പാൽക്കാരൻമുതൽ

Image
1. #പത്രക്കാരനും_പാൽക്കാരനും  `````````````````````````````````````` പ്രഭാത ജീവിതങ്ങളിൽ പാൽക്കാരനും പത്രക്കാരനും കൈമാറുന്ന പുഞ്ചിരിയെക്കുറിച്ച് ചിന്തിച്ചുനോക്കൂ..  പ്രതിദിനം കേവലം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അവർ എത്രപ്രാവശ്യമാണ് അഭിമുഖീകരിക്കുന്നത് ഓരോ വളവിലും തിരിവിലും ഓരോ വീടിന്റെ ഉമ്മറങ്ങളിലുംവച്ച് ഒരുദിവസംതന്നെ  അവരെത്രവട്ടം പുഞ്ചിരി കൈമാറാറുണ്ടെന്നോ.. പരസ്പരം തൊഴിൽമേഘലകളിലേക്ക് കൈകടത്തലുകളില്ലാത്തതിനാലാവും  ആ പുഞ്ചിരികൾ നിലനിൽക്കുന്നത്.  2. #പ്രഭാതത്തിലെ_മീനുകാർ ```````````````````````````````` പതിവായി പ്രഭാതത്തിൽ മീൻ എത്തിക്കുന്നവരെ ശ്രദ്ധിക്കാറില്ലേ കച്ചവടത്തിൽ എത്ര കണിശതയാണ് അവർ പുലർത്തുന്നത്..  സൈക്കിളിൽ എത്തുന്ന മീൻകാരനും തലച്ചുമടായി മീൻ എത്തിയ്ക്കുന്ന മീൻകാരിയും തമ്മിൽ ഒരു മത്സരമുണ്ട് പതിവുമത്സരം.. ഇരുമ്പുകുഴലിനറ്റത്ത് പ്ലാസ്റ്റിക് ബോൾ തിരുകിവച്ച ഒരു സൗണ്ട് മെഷീനാണ് മീൻകാരന്റെ ശബ്ദസംവിധാനം.. അതൊരു പ്രത്യേക താളത്തിൽ ഞെക്കിവിടുമ്പോഴുള്ള ശബ്ദമലിനീകരണമാണ് മീൻകാരന്റെ സാന്നിദ്ധ്യം.  എന്നാൽ മീൻകാരി ഏറെ വിഭിന്നമാണ്.. വീടിനുമുന്നിലെ ഇടവഴിയിൽ വന്ന് മീനേ...... എന്ന നീട്ടിവിളിയാണ് അവരെ

നൂറ്റിനാല്പത്തിനാല്_അഥവാ_വൺ_ഫോർട്ടിഫോർ (144)

Image
നൂറ്റിനാല്പത്തിനാല്_അഥവാ_വൺ_ഫോർട്ടിഫോർ (144) ഓണംകേറാമൂല റസിഡന്റ് അസ്സോസിയേഷന്റെ ഗാന്ധിജയന്തി ഈ വർഷവും "ഒരുമാതിരി" ഗാന്ധിസ്മൃതിയൊക്കെ നടത്തിയെന്ന് വരുത്തി.. ഓണംകേറാമൂലയാണെങ്കിലും #കൊറോണ വളരെ ആവേശത്തിൽ കയറിയതിനാൽ  പതിവുള്ള കഞ്ഞിവീഴ്ത്ത് ഒഴിവാക്കിയതുകൊണ്ട് പരിസരശുചീകരണവും(പഴയ സേവനദിനം) നടത്താനാളില്ലാതായി. എന്നാലും ഉണ്ടായിരുന്ന അഞ്ചെട്ട് വയോജനമിത്രങ്ങൾ മമ്മതിന്റെയും കൃഷ്ണേട്ടന്റെയും നേതൃത്ത്വത്തിൽ അസോസിയേഷൻ ഓഫീസ് പരിസരം ശുചീകരിച്ചു... ശേഷം ഗാന്ധിപടത്തിൽ ചുറ്റിയ അരളിമാല മാറ്റി രാഷ്ട്രപിതാവിനെ യഥാസ്ഥാനമായ അസോസിയേഷൻ ഹാളിലെ ചുവരിലടിച്ച ആണിയിൽ തൂക്കി.. സ്വസ്ഥി.. ഇനി അടുത്ത ഒക്ടോബർ രണ്ടിന് വീണ്ടും മഹാത്മാവിന് താഴെയിറങ്ങാം.. രാമചന്ദ്രൻവക നിലവിളക്കും ബാക്കി എണ്ണയും വിളക്കുതിരിയും  കൊടുത്തുവിട്ട് ആഫീസുപൂട്ടി കൃഷ്ണേട്ടനും മമ്മതും പുറത്തിറങ്ങി.  കൃഷ്ണൻമാഷേ.. "നമ്മ ജോസഫ്മാഷ് വന്നീലല്ലോ ഇന്ന് ?. " മമ്മതിന്റെ ചോദ്യം വളരെ അനുചിതമെന്ന് കൃഷ്ണേട്ടനും തോന്നി കാരണം മഹാത്മാഗാന്ധിയെ ഇത്രയധികം ആരാധിക്കുന്ന ഒരാൾ ഈ ഓണംകേറാമൂലയിലില്ല.. എന്നിട്ടും പുള്ളിക്കിതെന്തുപറ്റി.. "രണ്ടീസംമുമ്പ് ഞാൻ ക
Image
അണിയത്തു നീമാത്രമായിരുന്നു  ഹിമബിന്ദു പുണരുന്ന ദലമുടൻ വിടരുകിൽ മധുകണം നുകരുവാൻ ഞാനിരിക്കെ..  ചെറുചില്ല തകരുന്ന പ്രഹരത്താലനിലനെൻ പ്രിയമാർന്നമോഹം  നില ത്തുവീഴ്ത്തി നിറയെപ്പൊഴിഞ്ഞൊരു മലർമെത്ത തീർത്തൊരാ മലർവാകച്ചോട്ടിലെൻ ഹൃദയവും കാണുക... ചെറുകീടമൊന്നെന്റെ ഹൃത്തിനെയല്പമായ് വെറുതെ മണത്തു  കടന്നുപോകുന്നതിൻ മധുരഗന്ധം പണ്ടുപണ്ടേ- നിനക്കായൊരനിലൻ കടംകൊണ്ടു  കൊണ്ടുതന്നീലയോ.. പകരമൊരുന്മാദചുംബനം നീയെന്റെ അധരത്തിലല്ല- യെൻ ഹൃത്തിലായേകിയാ സ്മരണകളിൽ ഞാൻ  വീണുറങ്ങിയിതുവരെ. "അറിയുനീതോഴി  ഞാനൊരുനാളു മോർമ്മതൻ ചെറുതോണി താനേ തുഴഞ്ഞതില്ലിതുവരെ, അമരത്തുഞാൻ തുഴ യേന്തുന്ന ചിന്തതൻ അണിയത്തു  നീമാത്രമായിരുന്നു". ......#sreekumarsree...
Image
ചിരിക്കാൻ കഴിയുന്ന  ജീവി മനുഷ്യനാണ്.. മറ്റു അപൂര്‍വ്വം ജന്തുക്കൾക്ക് ചിരിക്കാനാകുമെങ്കിലും ആ ചിരികളെല്ലാംതന്നെ മനുഷ്യനെപ്പോലെ മനോവികാരവിചാരങ്ങളുടെ പ്രതിഫലനമല്ല. അതുകൊണ്ടു തന്നെയാകണം ആദിമകാലംമുതൽ അല്ലെങ്കിൽ ചിരി എന്ന സംവേദനത്തിലൂടെ പരസ്പരം അഭിവാദ്യം ചെയ്തു തുടങ്ങിയ കാലംമുതൽ മനുഷ്യൻ തന്റെ മുഖവും മനോഹരമാക്കാൻ ശ്രമിക്കുന്നത്... എന്തൊക്കെപ്പറഞ്ഞാലും എല്ലാ ചിരികളും സുന്ദരമാണ്. എന്നാൽ സൗന്ദര്യമുള്ള ഒരുമുഖത്തുനിന്നുണ്ടാകുന്ന ചിരി അതു മാതൃത്വത്തിന്റെ വാത്സല്യമാകാം, പിതൃത്വത്തിന്റെ കരുതലാകാം, സാഹോദര്യത്തിന്റെ സ്നേഹഭാഗമാകാം, സഹവർത്തിത്വത്തിന്റെ സഹകരണഭാവമാകാം, നിഷ്കളങ്കമായ പാൽച്ചിരിയാകാം, പ്രേമത്തിന്റെ വശ്യമാകാം.... ഇവയെല്ലാം മൃദുലമായ മനസ്സുകളിൽ അതിന്റെ തീവ്രത മുഖസൗന്ദര്യത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. എന്നാൽ സാമാന്യ ചിന്തക്കുപരി ചിരി വളരെയധികം അർത്ഥതലങ്ങൾ കുടികൊള്ളുന്ന ഒരു വികാരപ്രകടനമാണ്... അല്ലെങ്കിൽ പ്രകടിപ്പിക്കാവുന്ന വികാരങ്ങളിൽ ഏറ്റവും ഉദാത്തമാണ് ചിരി. ഒരു ചിരികൊണ്ട് കുഞ്ഞുപിണക്കംമുതൽ സാമ്രാജ്യത്വവൈരങ്ങൾ വരെ തുടച്ചുനീക്കപ്പെടാം.. അതുകൊണ്ടുതന്നെ ചിരി മുഖസൗന്ദര്യങ്ങൾക്കുമതീതവുമാണ്..  ചിരിയു

അപസ്വരങ്ങൾ

Image
അപസ്വരങ്ങൾ   മനമൃദംഗങ്ങൾക്കുമേൽ അശ്വരഥമത്സരം.. നാൽവിരൽ വിരുതിലൂടവ ശബ്ദരൂക്ഷിതമാക്കുന്നു.. 'വട്ട'വരുതിക്കുമപ്പുറം നട്ടശബ്ദമപശ്രുതി..! കെട്ടിവരിഞ്ഞു മുറുക്കുന്നു  ആസുരധ്വനിയുതിരുവാൻ. ധുംദുമി താളങ്ങളിൽ വർഷമേഘങ്ങളുലയുന്നു.. തരംഗാവൃത്തികളിൽ അലിഞ്ഞുലഞ്ഞൊഴിയുന്നു. ആസുരങ്ങളാണെങ്ങുമാ- തമ്പുരുശ്രുതിയെങ്ങുപോയ് മന്ദമായ് വന്നണഞ്ഞിടും പൊൻ മുരളീരവമെങ്ങുപോയ്.. ചിന്തകൾക്കു തീയേറവേ സങ്കടങ്ങൾ പെരുകവേ, ചങ്കുണങ്ങാതെ നോവുകൾ ചന്തമില്ലാക്കിനാവുകൾ. ദന്തഗോപുരമേടയിൽ കാൽചിലമ്പിലപശ്രുതി മുന്തിരിച്ചാറിലെങ്ങിനെ ജീവനഘാത തൻരുചി. നാദമേളങ്ങളിങ്ങനെ ആസുരങ്ങളായ്മാറവേ.. ആദിനാദമകന്നുപോയ് സ്നേഹസാന്ത്വനമെങ്ങുപോയ് ചുണ്ടനക്കേണ്ട വേളയിൽ  വാൾതലപ്പു പുളയുന്നു ശാന്തിതീരങ്ങളാകവേ ശാന്തി നൽകാത്ത വാക്ശരം അട്ടഹാസങ്ങൾ ചുറ്റിലു- മാരുകേമനെന്നാസുരം ആരുമില്ല വിജയിയെന്നാ- യറിയുന്നതെപ്പെഴോ.. ഒരുപിടിചാരമാക്കണം ഇനിയുമീ ദുഷ്ടചിന്തകൾ, അതിനുമേലേ മുളയ്ക്കണം അതിരിടാസ്നേഹ വൻതരു. ...#ശ്രീ.

അളവെടുപ്പ്

Image
അളവെടുപ്പ്   'അര'വലുപ്പത്തിന്റെ  അളവെടുക്കുന്ന തുന്നൽക്കാരനൊരു ചിരിയുണ്ട് വ്യഭിചാരിയുടെ ചിരി. സ്തനമുഴപ്പിലവൻ അളവുകോലു ചേർക്കുമ്പോൾ നാവു സ്ഖലിക്കുമവന്. അളവുടുപ്പുകൾ നൽകാതെ അവളവനെയിനിയും കാക്കും അളവെടുപ്പൊരു രതിയാണവൾക്ക്.. സ്തനമുപേക്ഷിച്ച സ്ത്രീകളും വിരക്തിയെ ഭോഗിച്ചുരസിക്കുന്ന പുരുഷന്മാരും അലകളില്ലാത്തൊരു പുഴവക്കിൽ ഇരുളുകാഞ്ഞു തിമിർക്കുമ്പോൾ.. തുന്നൽക്കാരനാണ് 'ജീവിതം'  അളവുടുപ്പുകൾ ഒളിച്ചുവച്ച്, പട്ടുടുപ്പുകൾക്കായെന്നും അളവു നൽകുന്നവളാണ് 'സൗന്ദര്യം'.         ശ്രീ.
Image
നിശയവൻ നിന്റെ- കാമുകനകലെ, പുളകവുമായ് കാത്തു- കാത്തങ്ങുനിൽക്കെ, ധടുതിയിലോടി- മറയുന്ന നിന്റെ, ചൊടികളതിന്നും ചുവന്നുവോ സന്ധ്യേ... കരിമുകിൽക്കാട്ടിലാ- യൊരുപിടിയരിമുല്ല, മലരുകൾ ചെമ്മേ പരിലസിക്കുന്നതും, അനിലൻ നിലാക്കുളിർ മധുവുമായ് വീശുന്ന പരിരംഭണങ്ങളുമുട- നുയരുന്നതും, ഒരുപകുതി മന്ദഹാസം പൂണ്ടു വിലസുന്ന പനിമതിയുമണയുന്ന സുഖഭംഗിനുണയുവാൻ നിശയിൽ,  ലയിച്ചുനീ- യവനിലൊരു നിർവൃതി പകരുവാൻ വേണ്ടിയോ ധൃതികൂട്ടിയകലുന്നു...