പോട്ടം

പോട്ടം

പണ്ട്.... 
അവളുടെ ഒരു ഫോട്ടോ ചോദിച്ചപ്പോൾ
എന്തോരം ഗമയായിരുന്നു.. 
പുറകെനടന്ന് 
പാരഗൺ ചെരുപ്പുകൾ 
എത്ര തേഞ്ഞതാ....
ഇന്ന്...
കണ്ടമതിലിലും 
പോസ്റ്റിലും
കാക്കയ്ക്കു തൂറാനും
പട്ടിക്കു മൂത്രമൊഴിക്കാനും
പാകത്തിന്
ഒട്ടിച്ച് നിറച്ചിരിക്കയാണ്
നാടുമുഴുവനും
അവളുടെ പടം...


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം