അളവെടുപ്പ്

അളവെടുപ്പ്

 

'അര'വലുപ്പത്തിന്റെ 

അളവെടുക്കുന്ന

തുന്നൽക്കാരനൊരു ചിരിയുണ്ട്

വ്യഭിചാരിയുടെ ചിരി.

സ്തനമുഴപ്പിലവൻ

അളവുകോലു ചേർക്കുമ്പോൾ

നാവു സ്ഖലിക്കുമവന്.


അളവുടുപ്പുകൾ നൽകാതെ

അവളവനെയിനിയും കാക്കും

അളവെടുപ്പൊരു രതിയാണവൾക്ക്..


സ്തനമുപേക്ഷിച്ച സ്ത്രീകളും

വിരക്തിയെ ഭോഗിച്ചുരസിക്കുന്ന പുരുഷന്മാരും

അലകളില്ലാത്തൊരു പുഴവക്കിൽ

ഇരുളുകാഞ്ഞു തിമിർക്കുമ്പോൾ..

തുന്നൽക്കാരനാണ് 'ജീവിതം' 

അളവുടുപ്പുകൾ ഒളിച്ചുവച്ച്,

പട്ടുടുപ്പുകൾക്കായെന്നും

അളവു നൽകുന്നവളാണ് 'സൗന്ദര്യം'.

        ശ്രീ.



Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്