സ്വസ്ഥം മറവികൾ




പാടേ തകരാതിരിക്കാൻ
ഞാനൊരു മൂടുപടമണിയുന്നു
എന്റെ ഓർമ്മകൾക്കുമീതേ
മറവിയുടെ മൂടുപടം.....

ചിതലരിക്കുന്ന ചിന്തകൾ 
പഴമയുടെ ആഴങ്ങൾ തേടി
അലഞ്ഞുപോകാതെ
ഞാനൊരു മറതീർക്കുന്നു
എന്റെ ഓർമ്മകൾക്കുമീതേ
അജ്ഞതയുടെ മതിൽമറ..

ഏകാന്തതയുടെ 
അലോസരശകടങ്ങൾ
പുറകിലേക്കുരുളാതിരിക്കാൻ
ഞാനൊരു തടയണതീർക്കുന്നു
എന്റെ ഓർമ്മകൾക്കുമീതേ 
ഇരുളാലൊരു തടയണ..

ഭൂതകാലമൊരു ഭയമാണ് 
ഭൂതംപോലൊരുഭയം
ഇന്നുകളിൽനിന്ന്
ഭാവിയിലേക്കൊരൊളിച്ചോട്ടം
അതുമാത്രമാണിന്ന് ജീവിതം 
ഇന്നലെകളില്ലാത്തൊരു നാളെ
അതുമാത്രമാണ് സ്വപ്നം...

ഓർമ്മകളില്ലാത്തൊരുനാളിനായ്
ഞാനെന്നെ മറക്കുകയാണ്
മറവികളുടെ കമ്പളംമൂടി
സ്വസ്ഥമാകുകയാണ് ഞാൻ. 
           #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്