കമ്പോളം



#കമ്പോളം

കപ്പ 30
വെണ്ടയ്ക്ക 40
വെള്ളരി 50
പയർ 70
വഴുതന 60... etc.. etc...

കടയിലെ ബോർഡുകണ്ട് ആർക്കും ഒന്നും തോന്നിയില്ല.. പതിവുകാരാരെങ്കിലും വരുമെന്നതൊഴിച്ചാൽ മറ്റാരും കടയിലെത്തിയില്ല. രൂപ പത്തഞ്ഞൂറു ചിലവാക്കി എഴുതിയ ബോർഡ് തന്നെനോക്കി കൊഞ്ഞനംകുത്തുന്നതായി താമരാക്ഷൻപിള്ളയ്ക്കു തോന്നി... കട പൂട്ടേണ്ട അവസ്ഥ, അത്താഴസമയത്ത് നവകമ്പോളജിസ്റ്റിനു പഠിക്കുന്ന മകനോട് പറയാനും മറന്നില്ല.
പിറ്റേന്ന്  മകൻ കടയ്ക്കുമുന്നിൽ സ്ഥാപിച്ച ബോർഡുകണ്ട് താമരാക്ഷൻ പിള്ള ഞെട്ടി...!

കപ്പ 75, ഡിസ്കൗണ്ട് വില 35
വെണ്ടയ്ക്ക 80. ഡിസ്കൗണ്ട് വില 45
വെള്ളരി 85, ഡിസ്കൗണ്ട് വില 55
പയർ 130, ഡിസ്കൗണ്ട് വില 75
വഴുതന 120 ഡിസ്കൌണ്ട് വില 65... etc.. etc...
ഓഫർ പരിമിത കാലത്തേയ്ക്ക് മാത്രം....

താമരാക്ഷൻപിള്ള ഇപ്പോൾ സാധനങ്ങൾ തൂക്കികൊടുക്കുന്നില്ല അതിനൊക്കെ നാലു ബംഗാളികളുണ്ട്. താമരാക്ഷൻപിള്ള മാനേജരാണ് മാനേജർ.
#ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം