അനന്തരം



ചരമക്കോളങ്ങളിൽ
നീയെന്നെ 
തിരയാതിരിക്കുക..!
മുക്തി നേടുന്ന 
ആത്മാക്കളെ
ആനയിച്ചിരുത്താൻ
ഞാനീ കവാടത്തിലാണ്
കാത്തിരിക്കുന്നത്.
മൃത്യുവിന്നപ്പുറമുള്ളൊരു 
ശാന്തികവാടത്തിൽ.
ബന്ധസ്വന്തങ്ങളുടെ നൂലറുത്ത്
പരലോകത്തേക്കവരെ
തള്ളിവിടുമ്പോൾ, തിരിഞ്ഞുനോട്ടങ്ങളെല്ലാം
നിറകണ്ണുകളാണെന്ന്
ഞാനറിയുന്നുണ്ടിവിടെ..
ഒരുകണംപോലുമൊപ്പിയെടുക്കാൻ
തൂവാല കരുതാത്തവന്റെ  നിരാശ.

#ശ്രീ....

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്