അണിയത്തു നീമാത്രമായിരുന്നു
ഹിമബിന്ദു പുണരുന്ന
ദലമുടൻ വിടരുകിൽ
മധുകണം നുകരുവാൻ
ഞാനിരിക്കെ..
ചെറുചില്ല തകരുന്ന
പ്രഹരത്താലനിലനെൻ
പ്രിയമാർന്നമോഹം
നില
ത്തുവീഴ്ത്തി
നിറയെപ്പൊഴിഞ്ഞൊരു
മലർമെത്ത തീർത്തൊരാ
മലർവാകച്ചോട്ടിലെൻ
ഹൃദയവും കാണുക...
ചെറുകീടമൊന്നെന്റെ
ഹൃത്തിനെയല്പമായ്
വെറുതെ മണത്തു
കടന്നുപോകുന്നതിൻ
മധുരഗന്ധം പണ്ടുപണ്ടേ-
നിനക്കായൊരനിലൻ
കടംകൊണ്ടു
കൊണ്ടുതന്നീലയോ..
പകരമൊരുന്മാദചുംബനം
നീയെന്റെ അധരത്തിലല്ല-
യെൻ ഹൃത്തിലായേകിയാ
സ്മരണകളിൽ ഞാൻ
വീണുറങ്ങിയിതുവരെ.
"അറിയുനീതോഴി
ഞാനൊരുനാളു മോർമ്മതൻ
ചെറുതോണി താനേ
തുഴഞ്ഞതില്ലിതുവരെ,
അമരത്തുഞാൻ തുഴ
യേന്തുന്ന ചിന്തതൻ
അണിയത്തു
നീമാത്രമായിരുന്നു".
......#sreekumarsree...
Comments