ഞെട്ടടർത്താരിക്കുക

ഞെട്ടടർത്താതിരിക്കുക.

എത്തിനോക്കിയൊരല്പമാം ശങ്കയിൽ
മുൾമുനയിൽ വിരിഞ്ഞൊരുവാസന്തം.
ചുറ്റുവട്ടസഖിയാരുമില്ലപോൽ
മുറ്റമേറ്റുന്ന മുൾതല ചുറ്റിലും...
എത്രകാലം തപംചെയ്തു കേവലം
ഒറ്റനാളിലീ പൂവായ് വിരിഞ്ഞിടാൻ..
മുൾമുനയിൽ വിരിഞ്ഞതാണെങ്കിലു
മെത്രചന്തം ചമച്ചിവൾ നോക്കുക...
ഞെട്ടടർത്താരിക്കുക കേവലം,
ഒട്ടുവാസനിച്ചങ്ങുകളയുവാൻ.
എത്രനേരമീയഗ്രത്തിൽ നില്പിലോ
അത്രനന്നാണീ ജീവഘടനയിൽ
മുറ്റുമാമോദമോടണയും പ്രിയൻ
മത്തുചേരും മധുനുകർന്നീടുവാ-
നൊക്കിലോയിവൾ പൂമ്പൊടിയേറ്റവൻ
മറ്റൊരാളിൽ പകർത്തുവാനായിടും
എങ്കിലോധന്യമാകുമീജീവിതം
ഞെട്ടടർത്തിയെറിയാതിരിക്കുക..
ഇപ്രപഞ്ചത്തിൽ കേവലരെന്നാലും
ഈശ്വരൻ തീർത്തചിത്രമാണിപ്പൂവും
ഒട്ടുജാലങ്ങൾ തീർത്തവനൊക്കെയും
ഒത്തുപോകുവാനെന്നതും നിശ്ചയം.
       #ശ്രീ 07/09/2018


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്