വെറുപ്പു മണക്കാത്ത പൂക്കൾ

വെറുപ്പുമണക്കാത്ത പൂക്കൾ

വാക്കു തീക്കനൽ തീർത്തൊരടുപ്പിന്റെ
വക്കിലൊന്നിൽ വിരിഞ്ഞവനാണുഞാൻ
ആരിതച്ഛനോ തീക്കനൽ നാവുകൾ
വെന്ത കല്ലടുപ്പമ്മതൻ
മാനസം..

ചുട്ട ചിന്തകൾ നട്ടുനനയ്ക്കുവാൻ
വെണ്മണൽതിട്ട തേടിയലഞ്ഞുഞാൻ
വെണ്മണിശ്ലോകശൃംഗാരഭാവങ്ങൾ
എന്നിലെന്നോ പൊഴിഞ്ഞുപോയിന്നലെ.

വാസനിക്കുമോ
എന്നിൽ വിരിയുന്ന
വേദനപ്പൂ
കൊഴിഞ്ഞുവീഴുംമുമ്പേ..
കട്ടെടുത്തതല്ലിന്നലെയോർക്കുക
ശുഷ്കഹൃത്തിൽ വിരിഞ്ഞതാണീമലർ
ചെറ്റുവർണ്ണംകുറഞ്ഞിടാമെങ്കിലോ
മുറ്റുവാസനയേറെയുണ്ടായിടും..


#ശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം